ഓട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]ഓട്
- മൺപാത്രം ഉടഞ്ഞുള്ള കഷണം, മാടോട് (സ്ഫടികക്കഷണത്തിനും പറയും);
- കെട്ടിടം മേയാനും മറ്റും മണ്ണുകുഴച്ച് അച്ചിൽ വാർത്തു ചുട്ടെടുക്കുന്നത്, പുര മേയുന്ന ഇഷ്ടിക മൂലോട്, മാറോട്. നിലത്തു വിരിക്കുന്ന ഓട് - തറയോട്
- കടുപ്പമുള്ള പുറന്തോട്, തലയോട് (തല്യോട്ടി);
- നെയ്ത്ത് ഓട്, ഊട്;
- ധാന്യങ്ങളും മറ്റും വറുക്കുന്നതിനുള്ള പാത്രം;
- ഭിക്ഷാപാത്രം, വിശേഷിച്ചും മൺചട്ടി;
- ചെമ്പും ഈയവും ചേർത്ത് ഉരുക്കിയുണ്ടാക്കുന്ന ലോഹം
തർജ്ജമകൾ
[തിരുത്തുക]വ്യാകരണം
[തിരുത്തുക]- സംയോജികാവിഭക്തി പ്രത്യയം. 'ഒട്' എന്നതിന്റെ ദീർഘരൂപം. താരത. തൊടുക, കൂടെ, കൂടി, നേർക്ക്, പക്കൽനിന്ന്, ഒന്നിച്ച്, ചേർന്ന്. ഉദാ: അവനോടു പറയുക; അവനോടുകൂടി പോവുക; ആധാരികയ്ക്കുമേൽ ചേർന്നാൽ 'ട്' എന്നതിനു ദിത്വം വന്ന് 'ഓട്ട്' എന്ന രൂപം