ഗണപതി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഗണപതി
- വിഘ്നശാന്തിക്കായി പൂജിക്കപ്പെടുന്ന ദേവൻ;
- ശിവൻ;
- ഗോത്രത്തിന്റെയോ വർഗത്തിന്റെയോ വിഭാഗത്തിന്റെയോ നായകൻ;
- ഉടുക്കുകൊട്ടുന്നതിൽ ഉപയോഗിക്കുന്ന ഒരിനം താളം;
- നൂറ്റിയെട്ട് ഉപനിഷത്തുക്കളിൽ ഒന്ന്, അഥർവവേദ ശാഖയിലുൾപ്പെട്ടത്;
- പരബ്രഹ്മം;
- കാലിലുല്ല ഒരു മർമം;
- (പ്ര.) ആരംഭം, തുടക്കം, ആരംഭത്തിലുള്ള ഗണപതിസ്തുതി. ഗണപതിക്കയ്യ് = ആദ്യത്തെ പ്രയോഗം, പ്രാരംഭം; ഗണപതിക്കിടുക = ഒരു പഴയ ആചാരം. ഗണപതികുട്ടനം = അർഥം ഗ്രഹിക്കാൻ പ്രയാസമുള്ള കാവ്യഭാഗം; ഗണപതിക്കുകുറിക്കുക = നിർവിഘ്നപരിസമാപ്തിക്കായി പ്രവൃത്തിയുടെ ആരംഭത്തിൽ മംഗളാചരണരൂപത്തിൽ ഹരി:ശ്രീ ഗണപതയേ നമ: എന്ന് എഴുതുക, ആരംഭിക്കുക; ഗണപതിക്കു കുറിക്കൽ, ഗണപതിക്കുറിപ്പ് = പ്രവൃത്തിയുടെ ആദ്യത്തെ പടി, ആരംഭം; ഗണപതിക്കു പിടിച്ചുവച്ചത് കുരങ്ങായിത്തീരുക = ആരംഭിക്കുക, കർമാരംഭത്തിൽ വിഘ്നശാന്തിക്കായി ഗണപതിക്കുവേണ്ടി അട മലർ പഴം മുതലായവ നിവേദിക്കുക; ഗണപതിക്കു വച്ചതു കാക്കകൊണ്ടുപോവുക = പ്രവൃത്തിയുടെ ആരംഭത്തിൽ തന്നെ പാകപ്പിഴ ഉണ്ടാവുക, ഗുരുത്വക്കേടു പറ്റുക; ഗണപതികൊണ്ടു നേരം വെളുപ്പിക്കുക = കാര്യത്തിലേക്കു കടക്കാതെ മുഖവുരകൊണ്ട് അല്ലെങ്കിൽ പ്രാരംഭചടങ്ങുകൾക്കൊണ്ടുമാത്രം സമയം മുഴുവൻ ചെലവഴിക്കുക; ഗണപതിപ്രാതൽ = അമിതഭക്ഷണം (ഗണപതിക്കു കുബേരൻ നൽകിയ പ്രാതലിനെ ആധാരമാക്കിയുള്ള പ്രയോഗം); ഗണപതിവിവാഹം = നാളെനാളെയെന്നു നീട്ടിവയ്ക്കപ്പെടുന്ന കാര്യം, നടപ്പില്ലാത്ത കാര്യം