ദേവൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ദേവൻ
- ദിവ്യത്വമുള്ളവൻ, ദിവ്യപുരുഷൻ;
- സ്വർഗത്തില്‍ വസിക്കുന്നവൻ;
- ദൈവം;
- ക്ഷേത്രത്തിലെ ആരാധനാമൂർത്തി, വിഗ്രഹം, പ്രതിഷ്ഠ;
- ദിവ്യശോഭയുള്ളവൻ;
- ദുർമൂർത്തി;
- ദേവവർഗത്തില്പ്പെട്ടവൻ;
- പ്രകൃതിപ്രതിഭാസങ്ങള്‍ക്കും സുഖദു:ഖങ്ങള്‍ക്കും കാരണഭൂതരായി കരുതി മനുഷ്യർ ആരാധിച്ചുപോന്നിട്ടുള്ള അമാനുഷരില് ഒരാള്‍;
- ദിവ്യത്വം പ്രാപിച്ച മനുഷ്യൻ;
- ബ്രാഹ്മണൻ, ഭൂദേവൻ;
- (നാട്യ) ചില കഥാപാത്രങ്ങള്‍ രാജാവിനെ സംബോധനചെയ്യുവാൻ ഉപയോഗിക്കുന്ന പദം;
- പൂജിക്കത്തക്ക ആള്;
- പരമാത്മാവ്; ഇന്ദ്രൻ; പ്രധാനപ്പെട്ട കരു (ചതുരംഗം); കാമുകൻ