പടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

പടി

  1. ചവിട്ടിക്കയറുന്നതിനും ഇറങ്ങുന്നതിനും വേണ്ടി ഒന്നിനുമുകളിൽ ഒന്നെന്നക്രമത്തിൽ തടികൊണ്ടും കല്ലുകൊണ്ടും മറ്റും നിർമിക്കുന്ന തട്ട്;
  2. വാതിൽ പടി; വാതിലിന്റെ താഴ്ഭാഗത്തെ ചട്ട, വാതൽ ജനൽ മുതലായവയുടെ ചട്ടത്തിന്റെ വശങ്ങളിലുള്ള തടി
  3. വീടിന്റെയും മറ്റും പ്രവേശനം
  4. പടവ്; ഏണിയുടെ പടവ്
  5. തിണ്ണ

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: step
  • ഇംഗ്ലീഷ്: gate

നാമം[തിരുത്തുക]

പടി

  1. ഒരു തോത്; കിണറിന്റെ ആഴം കണക്കാക്കുന്ന ഒരു തോത്
  2. ഭാരമോ അളവോ നിർണയിക്കാനുള്ള തോത്

നാമം[തിരുത്തുക]

പടി

  1. ചെറുകുമിഴ്, മലംപുള്ള്

നാമം[തിരുത്തുക]

പടി

  1. പരുക്കൻ തുണി
  2. വീതികുറഞ്ഞ തുണിച്ചീന്ത്

ക്രിയാവിശേഷണം[തിരുത്തുക]

പടി

  1. നിശ്ചിതക്രമത്തിൽ, തോതനുസരിച്ച്, മാതിരി.

പ്രയോഗങ്ങൾ[തിരുത്തുക]

  1. പടിപടിയായി
  2. ചേരുംപടി = ചേരേണ്ടതുപോലെ

നാമം[തിരുത്തുക]

പടി

  1. ഭൂമി

നാമം[തിരുത്തുക]

പടി

  1. ഒരു ചെറിയ നാണയം;
  2. പ്രതിഫലം, പ്രതിഫലത്തിന്റെ തോത്.

പ്രയോഗങ്ങൾ[തിരുത്തുക]

  1. പടികെട്ടുക = സർക്കാരുദ്യോഗസ്ഥന്റെ സേവനം ലഭ്യമാകുന്നതിന് നിശ്ചിതഫീസ് കെട്ടിവയ്ക്കുക.
  2. പടിത്തരം = കഥകളിയിലെ കുറഞ്ഞ പ്രതിഫലം ലഭിക്കുന്ന കലാകാരന്മാർ

ധാതൂരൂപം[തിരുത്തുക]

പടി

  1. പടിയുക എന്ന പദത്തിന്റെ ധാതുരൂപം
"https://ml.wiktionary.org/w/index.php?title=പടി&oldid=553725" എന്ന താളിൽനിന്ന് ശേഖരിച്ചത്