Jump to content

മാതാവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോൽപ്പത്തി

[തിരുത്തുക]

സംസ്കൃതത്തിലെ माता (മാതാ) എന്ന വാക്കിൽ നിന്നോ, मातृ എന്ന ധാതുവിൽ നിന്നോ.

സംസ്കൃതം मातृ (മാതൃ)}}, ഗ്രീക്ക് μητέρα (മാതേര), ലാറ്റിൻ mater (മാതർ), പേർഷ്യൻ مادر(മദാർ)}} , ഇംഗ്ലീഷ് mother (മദർ) എന്നിവയുമായി താദാത്മ്യം.

ഉച്ചാരണം

[തിരുത്തുക]

മാതാവ്

  1. അമ്മ (പൂജിക്കപ്പെടുന്നവൾ);
  2. ജനയിതാക്കളിലെ സ്ത്രീ.
  3. (ആലങ്കാരികമായി) ഒരു ശാസ്ത്രശാഖയുടെയോ, കലാശാഖയുടെയോ പ്രാധാന്യം സൂചിപ്പിക്കാൻ. ( ശാസ്ത്രങ്ങളുടെ മാതാവാണ് ഗണിതശാസ്ത്രം)
  4. (ആലങ്കാരികമായി) ഒരു സ്രോതസ് അഥവാ ഉത്ഭവം (മമതാപൂർ‌വം സൂചിപ്പിക്കുമ്പോൾ) - അനേകം ഭാഷകളുടെയും സംസ്കാരങ്ങളുടെയും മാതാവാണ് ഭാരതം
  5. പാർവതി;
  6. മഹാലക്ഷ്മി;
  7. ദുർഗ;
  8. രേവതി;
  9. ആകാശം;
  10. പശു;
  11. താരതമ്യവിവേചനം (മനനം) ചെയ്യുന്ന ആൾ;
  12. ഭൂമി;
  13. എലിച്ചെവി;
  14. മാഞ്ചി;
  15. ചെറിയ കാട്ടുവെള്ളരി;
  16. കറ്റാർവാഴ; വസൂരി (ദേവി)

പര്യായങ്ങൾ

[തിരുത്തുക]

അമ്മ, തായ്, തായ, ജനനി, തള്ള, അമ്മച്ചി, മമ്മി, ഉമ്മ

പുല്ലിംഗം

[തിരുത്തുക]

പിതാവ്

"https://ml.wiktionary.org/w/index.php?title=മാതാവ്&oldid=554112" എന്ന താളിൽനിന്ന് ശേഖരിച്ചത്