അമ്മ
മലയാളം
[തിരുത്തുക]നിരുക്തം
[തിരുത്തുക]സുറിയാനിയിലെ ܐܡܐ (അ്മ്മ) എന്നതിൽ നിന്ന്[1][2][3]
ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]അമ്മ
- ജനയിതാക്കളിലെ സ്ത്രീ.
- ഞാൻ ഇന്ന് എന്റെ അമ്മയെ കാണും.
- പ്രസവിച്ച സ്ത്രീ; കുട്ടിയുള്ള സ്ത്രീ.
- എന്റെ സഹോദരി ഒരു അമ്മയായി.
- ഗർഭിണിയായ സ്ത്രീ.
- ഭ്രൂണത്തിന് ആവശ്യമായ ഓക്സിജനും പോഷണവും അമ്മയിൽ നിന്ന് ലഭിക്കുന്നു.
- (ആലങ്കാരികമായി) ഒരു സ്ത്രീ പൂർവിക.
- (ആലങ്കാരികമായി) ഒരു സ്രോതസ് അഥവാ ഉത്ഭവം (മമതാപൂർവം ദർശിക്കുമ്പോൾ).
- ഭാരതം വ്യതസ്തങ്ങളായ അനേകം സംസ്കാരങ്ങളുടെയും ഭാഷകളുടെയും അമ്മയാണ്.
- (ആലങ്കാരികമായി) കർമം കൊണ്ട് അമ്മയുടെ കർത്തവ്യങ്ങൾ നിറവേറ്റുന്ന വ്യക്തി.
- എന്റെ മാതാപിതാക്കളുടെ മരണശേഷം എന്റെ ജ്യേഷ്ഠനായിരുന്നു എന്റെ അച്ഛനും അമ്മയും.
- ജന്തുക്കളിലെ സ്ത്രീ ജനയിതാവ്.
- അമ്മയാടും കുട്ടിയാടുംകൂടി അത് തിന്നുതീർത്തു.
- ഒരു കുലനാമം അഥവാ കുടുംബനാമം.
- പാർവതിയമ്മ ഇന്ന് വന്നിട്ടില്ല.
- ശ്രീദേവി അമ്മ ഹാജരുണ്ടോ?
- പ്രായമേറിയ സ്ത്രീകളെ സംബോധന ചെയ്യുന്നതിനുള്ള ഒരു നാമം.
- അമ്മ എവിടുന്നാ വരുന്നത്? എങ്ങോട്ടേക്കാ പോകേണ്ടത്?
- ഈ അമ്മയ്ക്ക് ഇരിക്കാൻ അല്പം സ്ഥലം കൊടുത്തേ
പര്യായങ്ങൾ
[തിരുത്തുക]മാതാവ്, ജനനി, തായ,തായ്, തള്ള, മാതാ, അമ്മച്ചി, മമ്മി , മമ്മ
പുല്ലിംഗം
[തിരുത്തുക]ആധാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Varghese Pathikulangara (1989, Reprint in 1992, 2004). Mar Thomma Margam. Kottayam: Denha Services.
- ↑ Thomas Puthiakunnel, (1973) "Jewish colonies of India paved the way for St. Thomas", The Saint Thomas Christian Encyclopedia of India, ed. George Menachery, Vol. II., Trichur.
- ↑ Christianity in India: from Beginnings to the Present, p. 103. Oxford University Press. ISBN 0-19-826377-5.
ഇതുംകൂടി കാണുക
[തിരുത്തുക]- മലയാള ഭാഷയിലുള്ള വിക്കിപീഡിയയിൽ “അമ്മ” എന്നതിനെക്കുറിച്ച് ഒരു ലേഖനം ഉണ്ട്. Wikipedia
സുറിയാനി
[തിരുത്തുക]നാമം
[തിരുത്തുക]അമ്മ
ܐܡܐ (അ്മ്മ)
സംസ്കൃതം
[തിരുത്തുക]നാമം
[തിരുത്തുക]അമ്മ
अम्बा (അംബാ)
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.