മയൂരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

മയൂരം

  1. മയിൽ, ആണ്മയിൽ.
  2. ഒരിനം പുഷ്പം, കോഴിപ്പൂവ്/മയിലോശിക എന്ന പൂവും പൂച്ചെടിയും. മയൂരശിഖ എന്നും പേർ. ജനുസ്സ്:Celosia.
  3. പുരാണത്തിലെ സുമേരു പർ‌വതത്തിന്റെ ഒരു കൊടുമുടി.
  4. ജീവജ്ജീവം;
  5. ഒരു യന്ത്രം (നിഴലുകൊണ്ടു സമയം കണക്കാക്കാനുള്ളത്‌)

തദ്ധിതങ്ങൾ[തിരുത്തുക]

സമസ്തപദങ്ങൾ[തിരുത്തുക]

പര്യായപദങ്ങൾ[തിരുത്തുക]

  • (മയിൽ എന്ന അർത്ഥത്തിന്‌‌):

ബർഹി, കേകി, ശിഖി, സാരംഗം, കരവം, കലാപി, പിഞ്ഛി

നീല, കറുപ്പ് എന്നീ പദങ്ങളുടെ പര്യായങ്ങളെ കഴുത്തിന്റെ പര്യായങ്ങളുമായി സമാസിച്ച് മയിലിന്‌ പര്യായങ്ങൾ നിർമ്മിക്കാം.

നീലകണ്ഠം, കാളകണ്ഠം, നീലഗ്രീവം

പാമ്പിന്റെ പര്യായങ്ങളോട് ശത്രു എന്ന പദമോ അതിന്റെ പര്യായങ്ങളോ ചേർത്തും തിന്നുന്നവൻ എന്നർത്ഥം വരുന്ന ഭോജി, ഭുക്ക് തുടങ്ങിയ പദങ്ങൾ ചേർത്തും മയിലിന്‌ പര്യായങ്ങൾ നിർമ്മിക്കാം. ഇവ ഗരുഡന്റെയും പര്യായമായിത്തീരുന്നു.

നാഗാരി, ഭുജംഗഭുക്ക്, അഹിഭുക്ക്

ഇടിയൊച്ച, മിന്നൽ എന്നിങ്ങനെ അർത്ഥം വരുന്ന പദങ്ങളും ഹർഷാദിപദങ്ങളും ചേർത്തും പര്യായങ്ങൾ നിർമിക്കാം.

മേഘനാദാനുലാസി
"https://ml.wiktionary.org/w/index.php?title=മയൂരം&oldid=549385" എന്ന താളിൽനിന്ന് ശേഖരിച്ചത്