ചൊട്ട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ചൊട്ട

പദോൽപ്പത്തി: (പ്രാകൃതം)ഛുട്ട
  1. ചെറിയ.

നാമം[തിരുത്തുക]

ചൊട്ട

  1. ചെറുപ്പം;
  2. ചെറിയ വാൾ, കഠാര;
  3. തെങ്ങ് കവുങ്ങ് തുടങ്ങിയ ഒറ്റത്തടിവൃക്ഷങ്ങളുടെ വിടരാത്ത പൂങ്കുല;
  4. വിരിയാത്ത പൂങ്കുല;
  5. കുട്ടിയും കോലും കളി;
  6. പരിഹാസം. (പ്ര.) ചൊട്ടയിടുക, -വിരിയുക = തെങ്ങിലും മറ്റും കൂമ്പ് വിരിയുക. ചൊട്ടയിലെ ശീലം ചുടലവരെ (പഴഞ്ചൊല്ല്)

നാമം[തിരുത്തുക]

ചൊട്ട

  1. കത്തിയുടെയും മറ്റും പിടി;
  2. കത്തിപ്പിടിയിൽ ഭംഗിക്കുവയ്ക്കുന്ന മൊട്ട്;
  3. ഏതെങ്കിലും തൂക്കിയിടാൻ വേണ്ടി ചുമരിലും മറ്റും പിടിപ്പിക്കുന്ന കുമിള;
  4. ഉടക്കാണി, അള്ള്;
  5. തൂക്കുമഞ്ചം;
  6. പറങ്കിപ്പൂട്ട്

നാമം[തിരുത്തുക]

ചൊട്ട

  1. ദ്വാരം, ചുളിവ്;
  2. കഷ്ണ്ടി

നാമം[തിരുത്തുക]

ചൊട്ട

  1. ഞൊട്ട
"https://ml.wiktionary.org/w/index.php?title=ചൊട്ട&oldid=547942" എന്ന താളിൽനിന്ന് ശേഖരിച്ചത്