ചുര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ധാതുരൂപം[തിരുത്തുക]

  1. ചുരയ്ക്കുക

നാമം[തിരുത്തുക]

ചുര

  1. വള്ളിച്ചെടി (മത്ത കുമ്പളം ഇവയുടെ ഇനത്തിൽപ്പെട്ടത്). ചുരക്കഴുത്ത് = ചുരയുടെ നാമ്പ്, തലപ്പ്. ചുരപ്പാത്രം = ചുരക്കുടുക്ക. ചുരയ്ക്കക്കുഴൽ = മകുടി. ചുരയ്ക്കത്തൊണ്ട് = ചുരയ്ക്കയുടെ തൊണ്ട് (ഭിക്ഷാപാത്രമായി ഉപയോഗം). ഏട്ടുചുരയ്ക്കാ കറിക്കാകാ (പഴഞ്ചൊല്ല്)

നാമം[തിരുത്തുക]

ചുര

  1. (പശുക്കളുടെയും മറ്റും) അകിടിലേക്കുള്ള പാലിന്റെ പ്രവാഹം. ചുരകെട്ടുക = മന്ത്രവാദംകൊണ്ട് പശുക്കൾക്കും മറ്റും പാലു ചുരത്താതാക്കുക. ചുരവലിക്കുക = ചുരത്തിയ പാൽ അകടിൽനിന്ന് പിൻവലിക്കുക

നാമം[തിരുത്തുക]

ചുര

  1. പിരിയാണികയറത്തക്കവണ്ണം ഉണ്ടാക്കിയിട്ടുള്ള പഴുത്;
  2. വെട്ടുകത്തിയുടെയും മറ്റും പിടി ഉറപ്പിക്കുന്നഭാഗം, കൂര്;
  3. അമ്പ്, കുന്തം മുതലായവയുടെ മൂർച്ചയുള്ള തല

നാമം[തിരുത്തുക]

ചുര

പദോൽപ്പത്തി: (സംസ്കൃതം)സുരാ
  1. മദ്യം

നാമം[തിരുത്തുക]

ചുര

പദോൽപ്പത്തി: (സംസ്കൃതം)ഖുര
  1. കുളമ്പ്. ചുരമാന്തുക = (കാള) കുളമ്പുകൊണ്ട് ഭൂമിയിൽ മാന്തുക

നാമം[തിരുത്തുക]

ചുര

പദോൽപ്പത്തി: (സംസ്കൃതം)ചുരാ
  1. മോഷണം, ചോരണം
"https://ml.wiktionary.org/w/index.php?title=ചുര&oldid=403649" എന്ന താളിൽനിന്ന് ശേഖരിച്ചത്