കൗതുകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കൗതുകം

പദോൽപ്പത്തി: (സംസ്കൃതം) <കൗതുക
 1. ആഗ്രഹം;
 2. താത്പര്യം, ആകാങ്ങ് ക്ഷ;
 3. സന്തോഷം, ഉത്സാഹം, ഉല്ലാസം, രസം, ക്ഷേമം;
 4. ഉത്സവം, കാഴ്ച്ച;
 5. വിനോദം, കളി;
 6. ഉല്ലാസത്തിന്റെ (ഉത്സവത്തിന്റെ) കാലം;
 7. സന്തോഷമോ താത്പര്യമോ അത്ഭുതമോ ജനിപ്പിക്കുന്ന വസ്തു അല്ലെങ്കിൽ കാര്യം;
 8. കാത്തിരിപ്പ്;
 9. പാട്ട്;
 10. നൃത്തം;
 11. മംഗളകർമം (പ്രത്യേകിച്ചു താലികെട്ട്);
 12. മംഗല്യസൂത്രം, വിവാഹത്തിനു വധുവിനെ അണിയിക്കുന്ന മാല;
 13. രക്ഷാബന്ധനം, കാപ്പ്. (മംഗളകർമം പ്രമാണിച്ചു കെട്ടുന്നത്); ഒരു അഭിവാദനസമ്പ്രദായം; പ്രദക്ഷിണം; ആറാട്ടിന് എഴുന്നള്ളിക്കുന്ന ബിംബം; കൗതുകക്രിയ = മംഗളകർമം; താലികെട്ടുന്ന കർമം, വിവാഹകർമം
"https://ml.wiktionary.org/w/index.php?title=കൗതുകം&oldid=550494" എന്ന താളിൽനിന്ന് ശേഖരിച്ചത്