കൂട്ടുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]കൂട്ടുക
- ചേർക്കുക, കലർത്തുക;
- ഉള്ളതിനോടു വീണ്ടും ചേർക്കുക, വർധിപ്പിക്കുക, ശേഖരിക്കുക;
- കൂട്ടാൻ' ആയി (കറിയായി) ഉപയോഗിക്കുക, ഭക്ഷണത്തോടു ചേർത്തു കഴിക്കുക;
- അടുപ്പിക്കുക, യോജിപ്പിക്കുക;
- പുറപ്പെടുവിക്കുക, ഉണ്ടാക്കുക (ശബ്ദം എന്നപോലെ), ഉദാ. മുറവിളികൂട്ടുക, ബഹളം കൂട്ടുക;
- ഒരുക്കുക, തയ്യാറാക്കുക;
- പല ഘടകങ്ങൾ ച്ര്ത്തിണക്കി നിർമിക്കുക;
- (ഗണിത.) സംഖ്യകൾ തമ്മിൽ ചേർക്കുക, സങ്കലനകിയ നടത്തുക;
- കണക്കാക്കുക, വിചാരിക്കുക. (പ്ര.) അടിച്ചുകൂട്ടുക = ചവറുകൾ തൂത്തു കൂമ്പാരമാക്കുക;
- പുതുതായി ഉണ്ടാക്കുക (കൂര, കട്ടിള എന്നിവപോലെ ). എഴുതിക്കൂട്ടുക = ധാരാളമായി എഴുതുക. ഒഴിച്ചുകൂട്ടുക = ഒഴിവാക്കുക്;
- ദ്രാവകരൂപത്തിലുള്ള കറിചേർത്തു ഭക്ഷിക്കുക, കഴിച്ചുകൂട്ടുക = അരിഷ്ടിച്ചു ജീവിക്കുക. വായ്കൂട്ടുക = വായടയ്ക്കുക, കൂട്ടി അയയ്ക്കുക = ഭർത്താവൊന്നിച്ചു നവവധുവിനെ അയയ്ക്കുക;
- യാത്രയിലും മറ്റും സഹായത്തിന് ആളീയയ്ക്കുക. കൂട്ടിക്കുരുക്കുക = അപകടത്തിലാക്കുക, കൂട്ടിക്കുഴയ്ക്കുക = കുഴപ്പമുണ്ടാകത്തക്കവണ്ണം ചേർക്കുക, ക്രമവും മുറയും ഇല്ലാതെ സമ്മിശ്രപ്പെടുത്തുക. കൂട്ടിക്കുഴയ്ക്കുക = മർദിച്ചുചേർക്കുക; കൂട്ടിക്കൊടുക്കുക = പതിവുൾലതിലധികം കൊടുക്കുക, വർധിപ്പിക്കുക;
- എരിപിടിപ്പിക്കുക, ഏഷണി പറയുക;
നാമം
[തിരുത്തുക]കൂട്ടുക