കൂടുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]കൂടുക
- ചേരുക, സമ്മേളിക്കുക, യോജിക്കുക, ഒന്നാകുക;
- അധികമാകുക, വർധിക്കുക;
- സാധ്യമാകുക, കഴിയുക, ഒക്കുക, പറ്റുക;
- ഒതുങ്ങിപ്പറ്റിയിരിക്കുക;
- തീരുക, അവസാനിക്കുക, ഉദാ. കാലം കൂടുക, നൊയമ്പു കൂടുക;
- ഏർപ്പെടുക;
- സംഭവിക്കുക, വന്നുചേരുക, കിട്ടുക;
- പിണക്കം തീർന്നു സ്നേഹമാകുക, രഞ്ജിപ്പിലാകുക;
- ആവേശിക്കുക (ഭൂതപ്രേതാദികൾ). (പ്ര.) അടികൂടുക = കലഹിക്കുക, ഏറ്റുമുട്ടുക; ഇഷ്ടം കൂടുക = സ്നേഹിക്കുക; കാലങ്കൂടുക = അവസാനിക്കുക, മരിക്കുക; ചെന്നുകൂടുക = ചെന്നുപെടുക; പറ്റിക്കൂടുക = ഒന്നിക്കുക; മാർഗം കൂടുക = മതപരിവർത്തനം ചെയ്യുക