Jump to content

കാ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
  1. ക് എന്ന വ്യഞ്ജനത്തിൽ എന്ന ദീർഘസ്വരം ചേർന്നുണ്ടാകുന്ന അക്ഷരം

ധാതുരൂപം

[തിരുത്തുക]
  1. കാക്കുക
  2. കായുക
  3. കായ്ക്കുക

കാ

  1. കായ്, ഫലം. സമ്പത്തുകാലത്തു തൈപത്തുവച്ചാൽ ആപത്തുകാലത്തു കാപത്തു തിന്നാം (പഴഞ്ചൊല്ല്)

കാ

  1. കാവ്. ഉദാ: പൂങ്കാ

സപ്തമി

[തിരുത്തുക]
പദോൽപ്പത്തി: (സംസ്കൃതം) കാ<കിമ്
  1. ഏവൾ (കിം ശബ്ദത്തിന്റെ സ്ത്രീലിംഗരൂപം പ്ര. ഏവ) ഉദാ: കാതിലോല? നല്ലതാളി (കാ അതിലോല? നല്ലത് ആളി);
  2. ഏതൊന്ന് (മലയാളത്തിൽ നപുംസകലിംഗരൂപമുള്ള സ്ത്രീലിംഗ ശബ്ദങ്ങളുടെ വിശേഷണമായിവരുമ്പോൾ)
  1. (സമസ്തപദാദിയിൽ) കുത്സിത (ഹീനാമായ എന്ന അർഥത്തിൽ കു എന്നതിനുവരുന്ന രൂപഭേദം. ഉദാ: കാപഥം (കുത്സിതമായ മാർഗം) കാ പുരുഷൻ (ഹീനപുരുഷൻ), കാ മധുരം (അൽപമായ മധുരം), കോഷ്ണം (കാ ഉഷ്ണം) അൽപം ഉഷ്ണം

കാ

പദോൽപ്പത്തി: (സംസ്കൃതം) കാ
  1. ഭൂമി;
  2. ദുർഗ;
  3. സരസ്വതി
"https://ml.wiktionary.org/w/index.php?title=കാ&oldid=403605" എന്ന താളിൽനിന്ന് ശേഖരിച്ചത്