കലി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ധാതുരൂപം
[തിരുത്തുക]നാമം
[തിരുത്തുക]കലി
നാമം
[തിരുത്തുക]കലി
- പദോൽപ്പത്തി: (സംസ്കൃതം)
- ദേവഗന്ധർവന്മാരിൽ ഒരാൾ. കശ്യപന് ദക്ഷപുത്രിയായ മുനിയിൽ ജനിച്ച പറ്റിനാറുമക്കളിൽ പതിനഞ്ചാമൻ;
- ഒറ്റ പുള്ളിയുള്ള ചൂതുകരു, ചൂതുകരുവിന്റെ ഒറ്റപ്പുള്ളിയുള്ള വശം;
- ഒന്ന് എന്ന സംഖ്യ (തോൽക്കുന്ന കരുവിലെ എണ്ണത്തെ അനുസരിച്ച്);
- താന്നിമരം;
- നാലാമത്തെ യുഗം, കലിയുഗം;
- കലിദിനം;
- കലിയുഗത്തിന്റെ അധിഷ്ഠാനദേവൻ, കലിപുരുഷൻ, പാപത്തിന്റെ മൂർത്തി;
- കോപം, മത്സരം, കലഹം;
- ആവേശം, പ്രേതബാധ, ബാധോപദ്രവം എന്നിവകൊണ്ടുള്ള വിറയൽ;
- യുദ്ധം;
- യുദ്ധവീരൻ, ശൂരൻ;
- തിന്മ, പാപം, അഹങ്കാരം, കൂട്ടത്തിൽ മോശമായത്;
- പാപി; ദാരിദ്ര്യം; അമ്പ്; മൊട്ട്; പക്ഷികളുടെ ശരീരത്തിൽ പുതുതായുണ്ടായ ചിറക്; ശനി; ശിവൻ; സൂര്യൻ; ഒരു ഋഷി; ഒരു ഉപനിഷത്ത്; (പ്ര.) കലി അടങ്ങുക, കലിയിറങ്ങുക = ഭൂതാവേശം മാറുക;
- കോപം ശമിക്കുക; കലി ഇളകുക = കോപമുണ്ടാവുക; കലികയറുക, കലികൊള്ളുക = കോപം വർധിക്കുക;