സന്ധി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
വിക്കിപീഡിയ
നാമം
[തിരുത്തുക]സന്ധി
- ചേർപ്പ്, ചേർച്ച, ചേരുന്ന സ്ഥാനം
- ഒത്തുചേരൽ, കൂടിച്ചേരൽ
- പരസ്പരബന്ധം, കൂട്ടുകെട്ട്
- സംയോഗം, വേഴ്ച
- ഉടമ്പടി, കരാർ, പരസ്പരധാരണ
- സമാധാനത്തിനോ യുദ്ധവിരാമത്തിനോ വേണ്ടിയുള്ള ഒത്തുതീർപ്പ്
- (രാഷ്ട്രങ്ങൾ തമ്മിലുള്ള) സഖ്യം, മൈത്രി
- (ശരീരാവയങ്ങളെ) ഘടിപ്പിക്കുന്ന അംഗം
- (ജ്യോതിഷം) ദശാസന്ധി
- ഉച്ചാരണത്തിലെ വിരാമം;
- (നാട്യശാസ്ത്രം) നാടകേതിവൃത്തിലെ ഒരു ഘട്ടം, പഞ്ചസന്ധികളിൽ ഒന്ന്
- യുഗപരിവർത്തനഘട്ടം
- (സസ്യശാസ്ത്രം) സസ്യത്തിന്റെ തണ്ടിൽനിന്ന് ഇലകൾ പൊട്ടിവരുന്ന സ്ഥാനം, മുട്ട്
- സംഭവഗതിയിലെ നിർണായകഘട്ടം; (തുണിയിലെ) മറ്റക്ക്; പാതകൾ ഒത്തുചേരുന്ന സ്ഥാനം
- പുരയിടങ്ങൾ തമ്മിലുള്ള അതിര്
- സന്ധ്യ
നാമം
[തിരുത്തുക]സന്ധി
- (വ്യാകരണം) പദങ്ങൾ തമ്മിലോ പദവും പ്രത്യയവും തമ്മിലോ ഉള്ള ചേർച്ച, ആചേർച്ചയിൽ ഉണ്ടാകുന്ന വർണപരിണാമം
- (വ്യാകരണം) വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾക്ക് സന്ധി എന്നു പറയുന്നു.
- ഉദാഹരണം: അല്ല + എന്ന് = അല്ലെന്ന്