ചൂട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ധാതുരൂപം
[തിരുത്തുക]നാമം
[തിരുത്തുക]ചൂട്
- ഊർജത്തിന്റെ അവസ്ഥാഭേദങ്ങളിൽ ഒന്ന്, സൂര്യരശ്മി, അഗ്നി രാസപ്രവർത്തനങ്ങൾ ഘർഷണം മുതലായവയിൽനിന്ന് ഉണ്ടാകുന്ന താപം;
- ശരീരത്തിന്റെ ഊഷ്മാവ്, പനികൊണ്ടും മറ്റും ഉണ്ടാകുന്ന താപാധിക്യം;
- ദു:ഖം കോപം കാമം തുടങ്ങിയ വികാരങ്ങൾകൊണ്ട് മനസ്സിനുണ്ടാകുന്ന ഉത്കടമായ ക്ഷോഭം;
- വേദന;
- മൃഗങ്ങൾക്ക് ഇണചേരാനുള്ള ആസ്ക്തി;
- നിഷ്കർഷ, കരുതൽ;
- ഒരിനം ത്വഗ്രോഗം;
- എരിവ്, പുകച്ചിൽ;
- മെതികഴിഞ്ഞ് അടുക്കിവച്ചിരിക്കുന്ന കറ്റ. (പ്ര) ചൂടടിക്കുക = മെതികഴിഞ്ഞ് അടുക്കിവച്ചിരിക്കുന്ന കറ്റ കമ്പുകൊണ്ട് അടിച്ചു നെല്ലുപൊഴിക്കുക