കാമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കാമം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഇച്ഛ, ആഗ്രഹം, അഭിലാഷം;
  2. സ്നേഹം, പ്രേമം;
  3. ഇച്ഛിക്കപ്പെടുന്നത്, സ്നേഹിക്കപ്പെടുന്ന അല്ലെങ്കിൽ സുഖപ്രദമായ വസ്തു;
  4. വിഷയേച്ഛ, പുരുഷാർഥങ്ങളിൽ മൂന്നാമത്തേത്;
  5. കാമക്രോധലോഭമോഹമദമാത്സര്യങ്ങൾ എന്ന ഷശ്വർഗത്തിൽ ഒന്ന്;
  6. ലൈംഗിക സുഖാനുഭവത്തിനുള്ള ആഗ്രഹം;
  7. കാമവികാരം;
  8. സുഖം, സുഖാനുഭവം;
  9. ഫലാകാംക്ഷ;
  10. പന്തയ വസ്തു;
  11. ഒരുജാതി മാവ്;
  12. ഒരു പുണ്യതീർഥം;
  13. ക്രൗഞ്ചപർവതത്തിന്റെ ഒരു ശിഖരം; ശുക്ലം; ഒരുതരം ക്ഷേത്ര മാതൃക; (ജ്യോ) ഏഴാംഭാവം

അവ്യയം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം)
  1. ഇഷ്ടംപോലെ;
  2. വേണ്ടുവോളം;
  3. ശരി, കൊള്ളാം, ആകട്ടെ;
  4. എങ്ങനെയെങ്കിലും;
  5. സന്തോഷപൂർവം;
  6. വാസ്തവത്തിൽ
"https://ml.wiktionary.org/w/index.php?title=കാമം&oldid=320049" എന്ന താളിൽനിന്ന് ശേഖരിച്ചത്