ചില്ലി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ചില്ലി

  1. ചെറിയ, നിസ്സാരമായ;
  2. കനം കുറഞ്ഞ, ദുർബലമായ.

നാമം[തിരുത്തുക]

ചില്ലി

  1. തീരെ ചെറിയത്;
  2. ചില്ലിക്കൊമ്പ്;
  3. ചില്ലിക്കാശ്;
  4. ഒരുകഴിനൂലിന്റെ പത്തിലൊന്നു വരുന്ന ഒരംശം, തുട്ട്;
  5. പുട്ടുകുറ്റിയിലും സേവാനാഴിയിലും മാവ് തടഞ്ഞിരിക്കുന്നതിനായി ഇടുന്ന വൃത്താകൃതിയും ചെറിയ ദ്വാരവുമുള്ള തട്ട്;
  6. കണ്ണാടി;
  7. ചല്ലിക്കയറ്

നാമം[തിരുത്തുക]

ചില്ലി

  1. കലത്തിലും മറ്റും ഉണ്ടാകുന്ന ദ്വാരം

നാമം[തിരുത്തുക]

ചില്ലി

പദോൽപ്പത്തി: (സംസ്കൃതം)
  1. പുരികം. (പ്ര.) ചില്ലിചുളിക്കുക = (വികാരാധിക്യംകൊണ്ട്) പുരികം വളയ്ക്കുക

നാമം[തിരുത്തുക]

ചില്ലി

പദോൽപ്പത്തി: (സംസ്കൃതം)ഝില്ലി
  1. ചീവീട്;
  2. അളിക്കൺ കുരുവി;
  3. ചുവന്ന ചെറിയ വാസ്തുച്ചീര;
  4. ചുവന്ന പാച്ചോറ്റി
"https://ml.wiktionary.org/w/index.php?title=ചില്ലി&oldid=312108" എന്ന താളിൽനിന്ന് ശേഖരിച്ചത്