Jump to content

കാണ്ഡം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കാണ്ഡം

പദോൽപ്പത്തി: (സംസ്കൃതം)
  1. ചെടികളുടെയോ പൂക്കളുടെയോ തണ്ട്;
  2. മരങ്ങളുടെ തടി, തായ്ത്തടി;
  3. മുള, കരിമ്പ് മുതലായ ചെടികളുടെ രണ്ടുമുട്ടുകൾക്കിടയ്ക്കുള്ള ഭാഗം;
  4. വടി, കമ്പ്;
  5. അമ, പേക്കരിമ്പ്;
  6. വേഴൽ;
  7. ചൂരൽ;
  8. അസ്ത്രം;
  9. ഗ്രന്ഥവിഭാഗം, പല അധ്യായങ്ങൾ കൂടിച്ചേർന്ന ഖണ്ഡം (രാമായണത്തിലെ ബാലകാണ്ഡം, അയോധ്യാകാണ്ഡം എന്നിവപോലെ);
  10. വിഷയവിഭാഗം, ദേവകാണ്ഡം (യാഗാദികർമങ്ങളിലെ) കർമകാണ്ഡം (വേദത്തിലെ യാഗാദികർമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം), ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം ഇത്യാദി;
  11. കയ്യിലേയോ കാലിലെയോ അസ്ഥി, നീണ്ട അസ്ഥി, കാണ്ഡഭഗ്നം;
  12. കൂട്ടം, കെട്ട്, കുല;
  13. കുതിര; വെള്ളം; സന്ദർഭം, സമയം; അവസാനം; സ്വകാര്യസ്ഥലം; സ്തുതി, മുഖസ്തുതി; ഒരുതരം ചതുരശ്രയളവ്; ഇരുവേലി; നിന്ദ്യമായത് (സമാസത്തിൽ പ്രയോഗം) ഉദാ: പ്രജാകാണ്ഡം = നിന്ദ്യമായപ്രജ
"https://ml.wiktionary.org/w/index.php?title=കാണ്ഡം&oldid=304539" എന്ന താളിൽനിന്ന് ശേഖരിച്ചത്