Jump to content

കമല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കമല

പദോൽപ്പത്തി: (സംസ്കൃതം) കമലാ
  1. 'താമരപ്പൂവുള്ളവൾ.', 'ഇച്ഛിക്കപ്പെടുന്നവൾ.'
  2. ലക്ഷ്മി;
  3. ഉത്തമസ്ത്രീ;
  4. ഒരുതരം നാരങ്ങ;
  5. ദമയന്തിയുടെ ഒരുതോഴി;
  6. (ജ്യോ.) കമലയോഗം, കെന്ദ്രങ്ങളിൽ (ലഗ്നം, നാല്, ഏഴ്, പത്ത് എന്നഭാവങ്ങളിൽ) ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും മിശ്രമായി നിൽക്കുന്നത്;
  7. ഹിരണ്യകശിപുവിന്റെ ഭാര്യ, പ്രഹ്ലാദന്റെ അമ്മ;
  8. അധിമാസത്തിലെ ഏകാദശി;
  9. സ്കന്ദസൈന്യത്തിനു തുണയായ ഒരു മാതാവ്;
  10. ശ്രീമതിയായ കുബ്ജികയുടെ ഒരു പരിവാരദേവത

കമല

പദോൽപ്പത്തി: <കവല
  1. ദുഃഖം. (പ്ര.) കമലക്കെട്ട് = അഴൽ, ദുഃഖം; കമലപ്പെടുക = ദുഃഖിക്കുക

കമല

  1. കിണറ്റിൽനിന്നു വെള്ളംകോരാനുള്ള ഉപകരണം (കാളകളെ കെട്ടി പ്രവർത്തിപ്പിക്കുന്നത്), ഇറവ, (തെഠി.) ഉദാ. കമലകെട്ടി വെള്ളം ഇറയ്ക്കുക
"https://ml.wiktionary.org/w/index.php?title=കമല&oldid=552704" എന്ന താളിൽനിന്ന് ശേഖരിച്ചത്