Jump to content

അടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ധാതുരൂപം

[തിരുത്തുക]

ധാതുരൂപം

പദോൽപ്പത്തി: അടിയുക


അടി

പദോൽപ്പത്തി: അടിക്കുക
  1. തല്ല്, കൈകൊണ്ടോമറ്റോ പ്രഹരിക്കൽ, ഊക്കോടെ മറ്റൊന്നിൽ ചെന്നു തട്ടൽ;
  2. ലഹള, , തമ്മിൽതല്ല്;
  3. വീശൽ;
  4. നടത്തൽ, തെളിക്കൽ, (കാളവണ്ടിപോലുള്ള വാഹനങ്ങളുടെ);
  5. പതിക്കൽ, (അച്ച്, മുദ്ര ഇത്യാദി);
  6. തൂപ്പ്, വെടിപ്പാക്കൽ, (ഉദാ.അടിച്ചുവാരുക);
  7. മുഴക്കം, കിലുക്കം;
  8. പൂശൽ, തേപ്പ് (ഉദാ.അടിച്ചു വാരുക), ചിറകു ചലിപ്പിക്കുക;
  9. സാമർഥ്യപ്രയോഗം;
  10. വസ്ത്രം അലക്കൽ (ഉദാ.അടിയും കുളിയും)

അടി

  1. കീഴറ്റം, താഴത്തെ ഭാഗം;
  2. കീഴ്, മറ്റൊന്നിനു താഴെയുള്ള ഭാഗം;
  3. കാലടി, പാദം, പക്ഷിമൃഗാദികളുടെ കാൽ (ഉദാഠിരുവടി);
  4. അടിയളവ്, ചുവടളവ്;
  5. നടക്കുമ്പോളൊരു കാൽ മുന്നോട്ട് വയ്ക്കുന്ന ദൂരം, ചുവട്
"https://ml.wiktionary.org/w/index.php?title=അടി&oldid=554948" എന്ന താളിൽനിന്ന് ശേഖരിച്ചത്