മുക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
ക്രിയ
[തിരുത്തുക]മുക്കുക
- വെള്ളത്തിലോ മറ്റേതെങ്കിലും ദ്രാവകത്തിലോ താഴ്ത്തുക;
- പ്രയാസമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുതരം ശബ്ദം പുറപ്പെടുവിക്കുക;
- വായു കീഴ്പ്പോട്ട് അമർത്തിവിടുക;
- കിണറ്റിൽ നിന്നും മറ്റും വെള്ളം കോരുക;
- സ്വർണവും മറ്റും പൂശുക;
- ചായം തേക്കുക;
- തിളച്ച നെയ്യിലും മറ്റും വിരൽ മുക്കി സത്യം ചെയ്യുക. (പ്രയോഗത്തിൽ) മുക്കിമൂളി, മുക്കിയും മൂളിയും = വളരെ ക്ലേശിച്ച്. മുക്കിത്തെളിക്കുക = തിളച്ച എണ്ണയിൽ കൈ മുക്കി കള്ളം തെളിയിക്കുക. മുക്കിത്തിന്നുക = ചോറോ മറ്റോ കറിയുടെ ചാറിൽ തൊട്ട് തിന്നുക. മുക്കിച്ചുമന്നാൽ നക്കിത്തിന്നാം (പഴഞ്ചൊല്ല്)