Jump to content

കോരുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കോരുക

  1. വെള്ളമോ മറ്റു ദ്രാവകങ്ങളോ മുക്കിയെടുക്കുക;
  2. പാത്രങ്ങളിലോ മറ്റോ എടുക്കുക, വാരുക;
  3. മണ്വെട്ടിയോ മൺകോരികയോ കൊണ്ടു മണ്ണൂമാറ്റി തിണ്ടും ചാലും നിർമിക്കുക. ഉദാ. തടങ്കോരുക, മതിലുകോരുക;
  4. ജലാശയങ്ങളിൽ നിന്നു വലയോ കുട്ടയോ ഉപയോഗിച്ചു മീൻ വാരിയെടുക്കുക;
  5. വാരിക്കളഞ്ഞു വൃത്തിയാക്കുക;
  6. കൂട്ടിവയ്ക്കുക;
  7. ഒഴിക്കുക;
  8. നനയ്ക്കുക. ഉദാ. ചെടിക്കു വെള്ളം കോരുക. (പ്ര.) വട്ടക്കൊട്ടയിൽ വെള്ളം കോരിക്കുക = കഷ്ടപ്പെടുത്തുക. കോരി ആടുക = അഭിഷേകം ചെയ്യുക. കോരിക്കളയുക = വൃത്തിയാക്കുക. കോരിക്കുടിക്കുക = ആസ്വദിക്കുക;
  9. ദാരിദ്യ്രമനുഭവിക്കുക. കോരികെട്ടിപ്പെയ്യുക = ആകാശം അടച്ചുമൂടി മഴപെയ്യുക
"https://ml.wiktionary.org/w/index.php?title=കോരുക&oldid=118300" എന്ന താളിൽനിന്ന് ശേഖരിച്ചത്