പട്ടി
Jump to navigation
Jump to search

ഒരു പട്ടി (ലാബ്രഡോർ)
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
പട്ടി (ബഹുവചനം പട്ടികൾ)
വിക്കിപീഡിയ
- ഒരു വീട്ടുമൃഗം, നായ (തെക്കൻ കേരളത്തിൽ ആൺപട്ടി പെൺപട്ടി എന്നു ലിംഗഭേദം കാണിക്കാൻ വേർതിരിച്ചു പ്രയോഗം. വടക്കൻ പ്രദേശങ്ങളിൽ 'നായ' എന്ന പദം പുല്ലിംഗത്തിലും 'പട്ടി' നായ്‌വർഗത്തിലെ പെണ്ണിനെകുറിക്കാനും);
- Canis ജനുസില്പ്പെട്ട ഒരു മൃഗം (ഒരുപക്ഷേ ചെന്നായയിൽനിന്ന് വംശഭേദം സംഭവിച്ചതും മനുഷ്യൻ ആയിരക്കണക്കിനു വർഷങ്ങൾ മെരുക്കിവളർത്തിയതുമാവാം); പലതരം പട്ടിവർഗ്ഗങ്ങളുണ്ട്. ശാസ്ത്രീയനാമം: Canis lupus familiaris.
- (ആലങ്കാരികം) അന്യനെ ആശ്രയിച്ചുകഴിയുന്നവൻ, പൗരുഷമില്ലാത്തവൻ, ഉപജീവനമാർഗമില്ലാത്തവൻ
- (ശകാരവാക്കായും പ്രയോഗം); മോശപ്പെട്ടത്, തരം താണത് (ഉദാ: പട്ടിമാട്)).
പ്രയോഗങ്ങൾ[തിരുത്തുക]
- പെൺപട്ടി
നാമം[തിരുത്തുക]
പട്ടി
- തൊഴുത്ത്
- കൂലിസ്ഥലം, കൂലി
- വേലൻ
- വ്യഭിചാരി
പഴഞ്ചൊല്ലുകൾ[തിരുത്തുക]
കുരയ്ക്കും പട്ടി കടിക്കില്ല
കടിയാ പട്ടികൾ നിന്നു കുരച്ചാൽ
വടിയാലൊന്നു തിരണ്ടാൽ മണ്ടും (നമ്പ്യാർ)
പര്യായങ്ങൾ[തിരുത്തുക]
തർജ്ജമകൾ[തിരുത്തുക]
മൃഗം
|
|
\