സംവാദം:പട്ടി

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലബാറിൽ male dog നെ നായ എന്നാണോ പട്ടി എന്നാണോ പറയുന്നത്? തെക്ക് ഇത് പട്ടിയും പട്ടിച്ചിയുമാണ; നായ ഒരു gender neutral പേരും --Jacob.jose(talk) 19:01, 9 സെപ്റ്റംബർ 2008 (UTC)[മറുപടി]

കൂലിക്ക് പടി എന്നല്ലേ പറയുക? --Vssun (സംവാദം) 02:47, 4 ഒക്ടോബർ 2012 (UTC)[മറുപടി]

സുനിൽ, പട്ടിക്ക് ശബ്ധതാരാവലി കൊടുത്തിരിക്കുന്ന അനേകം അർഥങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. അതിൽ ഒന്ന് കൂലി എന്നും മറ്റൊന്നു വേലൻ എന്നുമാണ് . പടു എന്ന വാക്കിൽ നിന്നാണ് പട്ടി ഉണ്ടാവുന്നത്. പടു എന്നാൽ ഉഷാറുള്ള , ചുറുചുറുക്കള്ള, ജാഗ്രതയുള്ള, മടികൂടാതെ പ്രവർത്തിക്കുന്ന എന്നൊക്കെയാണ്. ഇവ നായയുടെ ഗുണങ്ങൾ പോലെ തന്നെ വേലന്റെയും ഗുണങ്ങളായിരിക്കണം എന്നുള്ളതിനാലാവാം ഈ പ്രയോഗ്ഗം. "പട്ടിയെ പോലെ പണിയെടുക്കും അവൻ" എന്ന് ഇന്നും നാം പറയാറില്ലെ? പടിക്ക് കൂലി പ്രതിഫലം , വഴിചെലവ് , ബത്ത എന്നിങ്ങനെ താരാവലി പറഞ്ഞു തരുന്നു. --fuad (സംവാദം) 19:22, 5 ഒക്ടോബർ 2012 (UTC)[മറുപടി]

നന്ദി. --Vssun (സംവാദം) 02:03, 6 ഒക്ടോബർ 2012 (UTC)[മറുപടി]
"https://ml.wiktionary.org/w/index.php?title=സംവാദം:പട്ടി&oldid=338286" എന്ന താളിൽനിന്ന് ശേഖരിച്ചത്