Jump to content

പട്ട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

പട്ട

  1. മരത്തിന്റെ തൊലി;
  2. തെങ്ങ് കവുങ്ങ് പന തുടങ്ങിയ വൃക്ഷങ്ങളുടെ ഓലമടൽ;
  3. വണ്ടിച്ചക്രത്തിന്റെ ഇരുമ്പുചുറ്റ്;
  4. എന്തിന്റെയെങ്കിലും ഉറപ്പിനായി അതിൽ ഘടിപ്പിക്കുന്ന ലോഹച്ചുറ്റ്;
  5. പട്ടച്ചാരായം. (പ്രയോഗത്തിൽ) പട്ടയടിക്കുക = ചാരായം കുടിക്കുക

പട്ട

പദോൽപ്പത്തി: (പ്രാകൃതം) പട്ടാ
  1. അഭിഷേകസമയത്ത് രാജാക്കന്മാർ നെറ്റിയിൽക്കൂടി തലചുറ്റിക്കെട്ടുന്ന തുണിക്കഷണം;
  2. അരയിൽക്കെട്ടുന്ന കച്ച;
  3. പണ്ടു ശിപായിമാർ ഉടുപ്പിനുപുറമേ പൂണുനൂലിടുമ്പോലെ ധരിച്ചിരുന്ന കിന്നരിവച്ച വസ്ത്രവിശേഷം;
  4. വസ്ത്രങ്ങളുടെ വീതിയുള്ള കര
"https://ml.wiktionary.org/w/index.php?title=പട്ട&oldid=550264" എന്ന താളിൽനിന്ന് ശേഖരിച്ചത്