ചാല്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചാല്

 1. തോട്, കൈത്തോട്; ഓവുചാൽ
അഴുക്കുചാൽ ഒരു ദൃശ്യം
 1. നീരൊഴുക്ക്, നീര് ഒഴുകുന്നതോ ഒഴുകിയതോ ആയ പാട്;
 2. നിരപ്പിൽനിന്നു താണുകിടക്കുന്നതും നീളമുള്ളതുമായ അടയാളം (തൊലിയിലെന്നപോലെ);
 3. ഭൂനിരപ്പിൽനിന്നും താണുകിടക്കുന്ന വഴി (മഴക്കാലത്ത് ഒഴുകുന്ന തോടായി മാറുന്നതുകൊണ്ട് പേര്);
 4. വഴി, മാർഗം;
 5. കായലിലോ കടലിലോ ഉള്ള ജലഗതാഗതമാർഗം. ഉദാ: കപ്പൽച്ചാൽ;
 6. വെള്ളംകെട്ടിക്കിടക്കുന്ന താണസ്ഥലം;
 7. ഉഴവുചാല്, ഉഴപ്പൊളി;
 8. ഒരുദിക്കിലേക്ക് കലപ്പപ്പാടു വരത്തക്കവണ്ണം ഒരു പ്രാവശ്യം നടത്തുന്ന ഉഴവ്. ഉദാ: നെടുഞ്ചാല്, ഒന്നാം ചാല്;
 9. തവണ, പ്രാവശ്യം;
 10. നിലം, ഭൂമി;
 11. വലിയപാന;
 12. കുംഭരാശി; തുറമുഖം; വരി, നിര; പൂർണത, നിറവ്; ഊഞ്ഞാൽ. (പ്ര) ചാലുതെളിക്കുക = വഴിയുണ്ടാക്കുക, സാധ്യതവളർത്തുക. ചാൽവിത്ത് വിതയ്ക്കുക = ഉഴുതു കട്ടയുടച്ച മണ്ണിൽ വിതയ്ക്കുക, പൊടിയിൽ വിതറുക
"https://ml.wiktionary.org/w/index.php?title=ചാല്&oldid=276672" എന്ന താളിൽനിന്ന് ശേഖരിച്ചത്