ചട്ട
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചട്ട
- ഉടൽമറയ്ക്കുന്ന ഉടുപ്പ്, കുപ്പായം;
- ആയുധങ്ങൾ ശരീരത്തിൽ ഏൽക്കാതിരിക്കാനായി യുദ്ധവീരന്മാരും ഭടന്മാരും മറ്റും ധരിക്കുന്ന ദേഹരക്ഷാവരണം, പടച്ചട്ട;
- പാശ്ചാത്യരീതിയിലുള്ള വസ്ത്രം;
- സിറിയൻ കൃസ്ത്യൻ സ്ത്രീകൾ ധരിക്കാറുള്ള പ്രത്യേകതരം കുപ്പായം;
- പാമ്പിന്റെ പുറത്തെ തൊലി, പാമ്പിൻ പടം;
- തൊലി;
- ശരീരം;
- തോൾപ്പലക;
- ചിത്രങ്ങളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനുള്ള ചട്ടക്കൂട്;
- ഉറ (തുണികൊണ്ടോ മറ്റോ നിർമിച്ചത്);
- പുസ്തകത്തിന്റെ താളുകൾ കേടുപറ്റാതെ സൂക്ഷിക്കുന്ന കട്ടിക്കടലാസോ തുണിയോ കൊണ്ടുള്ള ആവരണം