ക്ഷയം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ക്ഷയം
- പദോൽപ്പത്തി: (സംസ്കൃതം)
- (വസ്തുക്കൾ, ജീവജാലങ്ങൾ, ധനം മുതലായവയ്ക്കു സംഭവിക്കുന്ന ) നഷ്ടം, അൽപാൽപമായുള്ള കുറവ്, നാശം, അഴിവ്, ജീർണത, കേട്;
- വിട്ടുമാറൽ, നീങ്ങൽ (ആപത്തു മുതലായവ പോലെ);
- അവസാനം;
- വർഗം, കുലം;
- ക്ഷയമാസം;
- ലോകാവസാനം;
- വീട്;
- രോഗം;
- ഋണചിഹ്നം, ന്യൂനചിഹ്നം;
- എട്ടുവിധമുള്ള ശിവമന്ത്രങ്ങളിൽ ഒന്ന്;
- ശത്രുക്കളുടെ വിപരീതപ്രവൃത്തി നിമിത്തമുണ്ടാകുന്ന ഉപദ്രവം;
- ആനയുടെ കാൽമുട്ടിന്റെ ഒരു ഭാഗം;
- പ്രഭവാതിസംവത്സരങ്ങളിൽ അറുപതാമത്തേത്
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്:(ക്ഷയരോഗം) tuberculosis