കുഞ്ഞി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കുഞ്ഞി

പദോൽപ്പത്തി: കുഞ്ഞ്
  1. ചെറിയ, ഇളയ, കുരുന്നായ, (വാത്സല്യസൂചകമായി പേരുകളോടും മറ്റും ചേർത്തു പ്രയോഗിക്കാറുണ്ട്) ഉദാ. കുഞ്ഞി ഒതേനൻ, കുഞ്ഞിച്ചന്തു, കുഞ്ഞിരാമൻ ഇത്യാദി.

നാമം[തിരുത്തുക]

കുഞ്ഞി

പദോൽപ്പത്തി: കുഞ്ഞ്
  1. കുഞ്ഞ്, പൈതൽ;
  2. ബാല്യം, ചെറുപ്പം, കുഞ്ഞിയിൽ പഠിച്ചത് ഒഴിക്കയില്ല (പഴഞ്ചൊല്ല്);
  3. കല്യാണം കഴിക്കാത്ത ബ്രാഹ്മണസ്ത്രീ;
  4. എളം കിരിയം ജാതിയിൽപ്പെട്ട സ്ത്രീയെ കുറിക്കാൻ മറ്റുള്ളവർ ഉപയോഗികുന്ന പദ്ം;
  5. നായന്മാരുടെ കൂട്ടത്തിൽ കർത്താക്കന്മാരുടെ സ്ഥാനപ്പേര്, ഉദാ. രാമൻ കുഞ്ഞി;
  6. മുസ്ലിങ്ങൾക്ക് നാടുവാഴികളും മറ്റും കൊടുത്തിരുന്ന സ്ഥാനങ്ങളിൽ ഒന്ന്, ഉദാ. അഹമ്മദുകുഞ്ഞി, കുഞ്ഞിമായൻ;
  7. ഒരു സ്ത്രീനാമം
"https://ml.wiktionary.org/w/index.php?title=കുഞ്ഞി&oldid=403819" എന്ന താളിൽനിന്ന് ശേഖരിച്ചത്