കലശം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കലശം

പദോൽപ്പത്തി: (സംസ്കൃതം)
തെയ്യക്കോലങ്ങൾ കെട്ടുന്നവരെക്കൊണ്ടു ചെയ്യിപ്പിക്കുന്ന ഒരു കർമം
  1. ജലപാത്രം (ചെറിയ കുടം);
  2. തൈർ കടയാനുള്ള പാത്രം;
  3. ക്ഷേത്രത്തിലെ ബിംബത്തിൽ ദേവസാന്നിധ്യം ഉണ്ടാക്കുന്നതിനും ദേവാലയത്തിനും ബിംബത്തിനും വന്നുചേരാവുന്ന അശുദ്ധികൾ ഇല്ലായ്മ ചെയ്തു ചൈതന്യം വർധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന കർമം (കലശങ്ങളിൽ-കുടങ്ങളിൽ-സംഭരിച്ച ജലത്തെ മന്ത്രപൂർവകമായ കർമങ്ങളോടെ ബിംബത്തിൽ അഭിഷേകം കഴിക്കുന്നതുകൊണ്ട് കർമത്തിനെല്ലാം കൂടി കലശം എന്നു പറഞ്ഞുവരുന്നു);
  4. ദേവബിംബത്തിൽ അഭിഷേകം ചെയ്‌വാൻ ജലം നിറച്ചുപൂജിക്കുന്ന പാത്രം, ഉദാ, അസ്ത്രകലശം, ജീവകലശം;
  5. ദൈവങ്ങളുടെ പ്രീതിക്കുവേണ്ടി തെയ്യക്കോലങ്ങൾ കെട്ടുന്നവരെക്കൊണ്ടു ചെയ്യിപ്പിക്കുന്ന ഒരു കർമം (മദ്യകലശം കൂടി വയ്ക്കുന്നതുകൊണ്ട് പേര്);
  6. ഒരു അളവ്, നാലിടങ്ങഴി;
  7. താഴികക്കുടം, സ്തൂപിക;
  8. ധൂപക്കുറ്റി;
  9. പതിമുകം. (പ്ര.) കലശം കഴിക്കുക = കലശം എന്ന ശുദ്ധികർമം നടത്തുക. (പ്ര.) കലശമാടുക (കലശാടുക) = കുടത്തിൽ ജലമോ മറ്റോ നിറച്ചുമന്ത്രം ജപിച്ചു പൂജിച്ച് ബിംബത്തിൽ അഭിഷേകം ചെയ്യുക, മംഗളാവസരങ്ങളിൽ ശിരസ്സിൽ മന്ത്രപൂതമായ ജലം ഒഴിക്കുക;
  10. വയറ്റാട്ടികൾ ചെയ്യുന്ന ഒരു ജാതകകർമം, പ്രസവിച്ചുകഴിഞ്ഞാലുടൻ കുട്ടിയെ കുളിപ്പിച്ചുകൊണ്ടു വന്ന് ഇഷ്ടദേവതകളെ പ്രാർഥിച്ചുകൊണ്ട് ഇളനീർവെള്ളം സ്വർണം കൊണ്ടു തൊട്ടുകൊടുക്കുക. കലശംവയ്പ് = മരിച്ചുപോയവരെ ഉദ്ദേശിച്ച് വിശേഷദിവസങ്ങളിൽ ബന്ധുക്കൾ നടത്തുന്ന കർമം
"https://ml.wiktionary.org/w/index.php?title=കലശം&oldid=320020" എന്ന താളിൽനിന്ന് ശേഖരിച്ചത്