കപാലം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കപാലം
- പദോൽപ്പത്തി: (സംസ്കൃതം) കപാല
- 'കുഴിയിൽ, ഭിക്ഷാപാത്രം, തലയോട് എന്ന് അർഥവികാസം.'
- തലയോട്;
- പരന്ന അസ്ഥി;
- ഭിക്ഷാപാത്രം;
- ഉടഞ്ഞ മൺപാത്രത്തിന്റെ ഭാഗം, ഉടകലം;
- മൂശ;
- ദേവന്മാർക്കു പുരോഡാശം അർപ്പിക്കുന്ന ഇഷ്ടിക;
- മുട്ടയുടെ തോട്;
- ആമയോട്ടി;
- ഒരിനം കുഷ്ഠം, കാപാലികം, കാപാലം, കറുത്തും ചുവന്നും കപാലാകൃതിയിൽ ഉള്ളത്;
- കൂട്ടം, ശേഖരം;
- ഭാഗ്യം;
- തുല്യനിരയിൽ ഉള്ളവവ്വ് തമ്മിൽ ചെയ്യുന്ന സന്ധി, കലത്തിന്റെ ഓടുകൾ എന്നപോലെ ചേർത്താൽ ചേരാത്ത സന്ധി;