ഉടയ്ക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]ഉടയ്ക്കുക
- പൊട്ടിക്കുക, തകർക്കുക, നശിപ്പിക്കുക, തുണ്ടുതുണ്ടാക്കുക, ചെറിയ തരികളാക്കുക. ഉദാ: കലം ഉടയ്ക്കുക;
- കാളയുടെയും മറ്റും വരി പൊട്ടിക്കുക, ഉടയെടുക്കുക, എരുതാക്കുക;
- ഞെക്കിപ്പൊട്ടിക്കുക, കശക്കുക, ചതയ്ക്കുക;
- കടയുക, തൈരിൽ കട്ടയില്ലാതാക്കാൻ അരങ്ങുക (പ്ര.) ഉടച്ചു വാർക്കുക (പഴയ ഓട്ടുപാത്രങ്ങളെ ഉടച്ചു വാർക്കുന്നതിനെ അനുസരിച്ച്) = നിലവിലുള്ളതിനെ നശിപ്പിച്ചു പുതിയ രൂപം കൊടുക്കുക