അൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]- അ' എന്ന നിർദേശകസർവനാമത്തോട് ലിംഗവചനസൂചനയ്ക്കുള്ള അംശമായ 'ൻ' ചേർന്നത്.'അൻ' ദീർഘിച്ച് 'ആൻ'എന്നുരൂപം.ആഗമികമായി അൻ, ആൺ എന്നതിന്റെ രൂപഭേദം. (വ്യാകരണം) പ്രഥമപുരുഷസർ വനാമപ്രത്യയം, (പുംലിംഗം ഏകവചനം.) ഉദാ. അ+അൻ > അവൻ, ഇ+അൻ > ഇവൻ ഇത്യാദി;
- പുംലിംഗകവചനപ്രത്യയം, ഉദാ.മകൻ, കൊച്ചൻ;
- സംസ്കൃതത്തിലെ അകാരാന്തപുംലിംഗനാമങ്ങൾ മലയാളത്തിലേക്ക് സ്വീകരിക്കുമ്പോൾ ചേർക്കുന്ന പ്രത്യയം.ഉദാ. സം. രാമ >മൃാമൻ, സം. ഗോപ > ഗോപൻ;
- അതുള്ളവൻ, അതിലുള്ളവൻ ഇത്യാദ്യർഥങ്ങളിൽ ചേർക്കുന്ന തദ്വത്തദ്ധിതപ്രത്യയം. ഉദാ. മടിയുള്ളവൻ =മടിയൻ, കൂനുള്ളവൻ =കൂനൻ, കോട്ടാറിലുണ്ടായത് =കോട്ടാറൻ ഇത്യാദി;
- ഇത്രാമത്തെ ആൾ (പുംലിംഗം) എന്നു കാണിക്കുന്ന പുരണിതദ്ധിതപ്രത്യയം. ഉദാ. രണ്ടാം+അൻ >രണ്ടാമൻ;
- നപുംസക ഏകവചനപ്രത്യയമായ 'അം' എന്നതിന്റെ സ്ഥാനത്തുവരുന്ന പ്രത്യയം. ഉദാഠുരപ്പൻ;
- ഉത്തമപുരുഷ സർവനാമപ്രത്യയമായ 'എൻ/ഏൻ' എന്നതിന് ക്രിയയോടു ചേരുമ്പോൾ ഉച്ചാരണത്തിൽ വരുന്ന ഭേദം. കാണുവേൻ >കാണുവൻ
- പദോൽപ്പത്തി: (സംസ്കൃതം)