ചവറ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചവറ്
- ചപ്പ്, കുപ്പ, കരിയിലയും മറ്റും തൂത്തു കൂട്ടിയത്;
- പച്ചിലപ്പടർപ്പ്, വളത്തിനുവേണ്ടി വെട്ടിയിറക്കിയ തോല്;
- അഴുക്ക്, മലിനവസ്തു, മലം;
- കണ്ണിലെ ഈള. ഉദാ: കണ്ണിൽ ചവറടിയുക;
- ചലം;
- നിസ്സാരമായതോ ഉപയോഗശൂന്യമായതോ ആയ വസ്തു;
- വെറ്റിലക്കൊടി;
- വൃക്ഷങ്ങളുടെ ഉള്ളിലുള്ള ചോറ്;
- ചകരിച്ചോറ്;
- (മൃഗങ്ങളുടെ) പ്രസവശേഷം ഗർഭപാത്രത്തിൽനിന്നു പുറംതള്ളപ്പെടുന്ന മറുപിള്ളയും മറ്റും;
- (പാക്കിന്റെ) തോടിനകത്ത് കരുവിനെ മൂടിയിരിക്കുന്ന തൊലി. ഉദാ: പാക്കിന്റെ ചവറുകളയുക. ചവറുവീഴുക = മറുപിള്ള പുറത്തുവരിക;
- ഗർഭസ്രാവമുണ്ടാകുക