Jump to content

കളിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കളിക്കുക

  1. കളിയിൽ ഏർപ്പെടുക. പന്ത് ചീട്ട് മുതലായ ഉപകരണങ്ങൾകോണ്ട് ഉല്ലാസപ്രദമോ വ്യായാമപരമോ ആയകളികളിൽ പങ്കെടുക്കുക. ഉദാ: ചീട്ടുകളിക്കുക, പന്തുകളിക്കുക;
  2. വിനോദപരമായ കാര്യത്തിൽ ഇടപെടുക, മനസ്സിനുല്ലാസം ഉണ്ടാക്കുന്ന പ്രവൃത്തിയിൽ ഇടപെടുക, രസിക്കുക, രമിക്കുക. (പ്ര) തീയോടുകളിക്കുക = എതിരാളിയുടെ ശക്തിയറിയാതെ പെരുമാറുക;
  3. മദിക്കുക, തിമിർക്കുക, അഹങ്കരിക്കുക;
  4. നാടകം കഥകളി മുതലായ ദൃശ്യകലകൾ രംഗത്ത് അവതരിപ്പിക്കുക, ആടുക, അഭിനയിക്കുക;
  5. വിലസുക, വർത്തിക്കുക;
  6. തമാശയായി പെരുമാറുക, നിസ്സാരമായി കരുതുക. (പ്ര) കളിച്ചുകളിച്ചു തലയിൽ കേറുക;
  7. ബുദ്ധിമുട്ടുക, ക്ലേശിക്കുക;
  8. അബദ്ധമ്പറ്റുക, അറിയാതെ അപകടത്തിൽ ചാടുക, ചതിവുപറ്റുക. (പ്ര) കളിപ്പിക്കുക = വഞ്ചിക്കുക, പറ്റിക്കുക
"https://ml.wiktionary.org/w/index.php?title=കളിക്കുക&oldid=551243" എന്ന താളിൽനിന്ന് ശേഖരിച്ചത്