ചീട്ട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചീട്ട്
- കുറിമാനം, കുറിപ്പ്, എഴുത്ത്;
- അനുമതിപത്രം, ടിക്കറ്റ്;
- ആജ്ഞാപത്രം;
- പണമിടപാടുകളും മറ്റും രേഖപ്പെടുത്തിയ പ്രമാണം മുതലായവ;
- തുണ്ട്, കഷണം;
- കുറി, നറുക്ക്;
- കളിക്കാനുപയോഗിക്കുന്ന ചിത്രം പതിച്ച കാർഡ്, ചീട്ടുകളി. ചീട്ടിടുക = നറുക്കെടുക്കുക;
- ചീട്ടുകളിക്കുമ്പോൾ കളിക്കാർ ഊഴമനുസരിച്ച് ചീട്ട് മറ്റുകളിക്കാരുടെ മുമ്പിൽ ഇടുക. ചീട്ടിറക്കുക = ചീട്ടിടുക. ചീട്ടുകച്ചേരി = ചീട്ടുകളിസംഘം. ചീട്ടുകലക്കുക = കലയുക. കശക്കുക = ചീട്ടുകളിക്കുന്നതിനുവേണ്ടി ചീട്ടുകൾ ഇടകലർത്തിവയ്ക്കുക. (പ്ര.) ചീട്ടുകീറുക = അവസാനിക്കുക, മരിക്കുക. ചീട്ടുവാങ്ങുക = ടിക്കറ്റ് എടുക്കുക;
- ചീട്ടുകീറുക