എഴുത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

എഴുത്ത്

പദോൽപ്പത്തി: എഴുതുക
  1. എഴുതുക എന്ന ക്രിയ;
  2. അക്ഷരവിദ്യ. ഉദാ: എഴുത്തുപഠിക്കുക, എഴുത്തും വായനയും;
  3. എഴുതിയത് ഉദാ: തലയിലെഴുത്ത്;
  4. കത്ത്, കുറിമാനം, ലേഖനം;
  5. കൈപ്പട, കയ്യെഴുത്ത്;
  6. കയ്യൊപ്പ്;
  7. അക്ഷരം, ലിപി;
  8. ചായം ഇടൽ, ചായംകൊണ്ട് ചിത്രം രചിക്കൽ, ചിത്രരഞ്ജനം, ഉദാ: കണ്ണെഴുത്ത്, ചിത്രമെഴുത്ത്;
  9. ഗ്രന്ഥ രചന, സാഹിത്യനിർമിതി. ഉദാ: കവിതയെഴുത്ത്, നോവലെഴുത്ത്. (പ്ര) എഴുത്തിനുവയ്ക്കുക = എഴുത്തിന് ഇരുത്തുക (വടക്കൻ പ്രദേശങ്ങളിൽ), എഴുത്തിൽ കൂട്ടുക = എഴുത്തിന് ഇരുത്തുക. എഴുത്തുപെടുക = എഴുതപ്പെടുക. എഴുത്തും മുറിയും കഴിക്കുക (അഴുത്തും മുറിയും) = കണിശമായി മുറിച്ചുയോജിപ്പിക്കുക

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്:

  1. writing
  2. letter
"https://ml.wiktionary.org/w/index.php?title=എഴുത്ത്&oldid=552600" എന്ന താളിൽനിന്ന് ശേഖരിച്ചത്