ഉപായം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഉപായം
- പദോൽപ്പത്തി: (സംസ്കൃതം) ഉപായ
- 'അടുത്തു ചെല്ലൽ'
- ലക്ഷ്യ പ്രാപ്തി;
- കാര്യ സാധ്യതയ്ക്കുള്ള വിദ്യ, തന്ത്രം, വഴി;
- ഉപജീവനമാർഗം, ചെലവിനു വക;
- കപടതന്ത്രം, കൗശലം, കബളിപ്പിക്കൽ, തട്ടിപ്പ്;
- നീക്കുപോക്ക്, പോംവഴി;
- ശത്രുവിജയത്തിനായും മറ്റും പ്രയോഗിക്കുന്ന നയ രീതി. ഉപായത്തിൽ = കൗശലത്തിൽ, ചെറിയതരത്തിൽ. ഉദാ: അടിയന്തിരം ഉപായത്തിൽ കഴിച്ചു, ഉപായിക്കുക = സൂത്രത്തിൽ കഴിക്കുക, ബദ്ധപ്പെടാതെ കൗശലത്തിൽ നിൽക്കുക, അരിഷ്ടിക്കുക. ഉദാ: ഉപായിപ്പാൻ സാധ്യമല്ല, ഉപായക്കാരൻ = കൗശലക്കാരൻ, സൂത്രക്കാരൻ, ഉപായചതുഷ്ടയം = സാമം, ദാനം, ഭേദം, ദണ്ഡം എന്നീ നാലും