അഗ്നി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]നാമം
[തിരുത്തുക]അഗ്നി
- (ഹൈന്ദവം) അഗ്നിഭഗവാൻ, അഷ്ടദിക്പാലകരിൽ ഒരാൾ (തെക്കുകിഴക്കേ ദിക്കിന്റെ അധിപൻ)
- അഗ്നി ബ്രഹ്മാവിന്റെ മൂത്ത പുത്രനാണെന്നു് വിഷ്ണുപുരാണം. അഗ്നിയ്ക്കു് സ്വാഹാദേവിയിൽ പാവകൻ , പവമാനൻ , ശുചി എന്നു മൂന്നു പുത്രന്മാരും , ഇവർക്കു മൂവർക്കും കൂടി നാല്പ്പത്തിയഞ്ചു പുത്രന്മാരും ഉണ്ടായി. അഗ്നിയേയും അഗ്നിയുടെ പുത്രപൗത്രന്മേരേയും ഉൾപ്പെടുത്തിയാണു് നാല്പ്പത്തിയൊൻപതു് അഗ്നികൾ എന്നു പറയുന്നത്.ബലിഭക്ഷണം സ്വീകരിക്കുന്നതു മൂലം അഗ്നിക്കു ശക്തിക്ഷയം സംഭവിച്ചുവത്രേ. ഖാണ്ഡവവനത്തിലുള്ള ഔഷധികൾകൊണ്ടു് തന്റെ ശക്തിക്ഷയം ശമിപ്പിക്കാൻ തീരുമാനിച്ച അഗ്നി കൃഷ്ണന്റേയും അർജ്ജുനന്റേയും സഹായതു
- തീ (മേല്പ്പോട്ടു് പോകുന്നതുകൊണ്ടു് ; വളഞ്ഞോ നേരെയോ ഗമിക്കുന്നതുകൊണ്ട്) ( പഴയ മലയാളം: അക്കി, അങ്കി)
- ജഠരാഗ്നി
- യാഗാഗ്നി
- സ്വർണ്ണം
- പിത്തനീർ
- മൂന്നു് എന്ന സംഖ്യ
- കൊടുവേലി
- ചേരുമരം
- വടുകപ്പുളി
- നാരകം
- (ജ്യോത്സ്യം) ചൊവ്വ (ഗ്രഹം)
- വെടിയുപ്പു്
- പൊള്ളിക്കൽ (അഗ്നികർമ്മം)
പര്യായങ്ങൾ
[തിരുത്തുക]പാവകൻ, അനലൻ, തീ, വഹ്നി, ധനഞ്ജയൻ, അപ്പിത്തം,ആശ്രയാശി, ഊഷ്മപം, ഗൃഹപം, ചിത്രഭാനു, ദഹനൻ, ബഹുലൻ, ഭാസ്വരൻ, വസു, വഹ്നി, വിരോചനൻ, വൈവസ്വതൻ, ശിഖാവാൻ, ശിഖി, സപ്താർച്ചിസ്, ഹുതഭുക്ക്