Jump to content

വൈവസ്വതൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വൈവസ്വതൻ

  1. സൂര്യനിൽ നിന്നും ജനിച്ച വൈവസ്വത മനുവിൻറെ കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് . ഇന്ന് ലോകം ഭരിക്കുന്നത് ഏഴാമത്തെ മനുവായ വൈവസ്വത മനുവാണ് .ഇന്ന് കാണുന്ന എല്ലാ ജീവജാലകങ്ങളും ഈ മനുവിൽ നിന്നുണ്ടായതാണ് .

വംശാവലി :- വിഷ്ണുവിൽ നിന്നും അനുക്രമമായി ബ്രഹ്മാവ് -മരീചി-കശ്യപൻ- വിവസ്വാൻ - വൈവസ്വത മനു.

വൈവസ്വതമനുവാണ് കഴിഞ്ഞ പ്രളയത്തിൽ രക്ഷപ്പെട്ട സത്യവ്രതമനു .വൈവസ്വതമനുവിന് ശ്രാദ്ധാദേവൻ എന്നും പേരുണ്ട് .ഈ മനുവിൻറെ കാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത് .

വൈവസ്വതന് ശ്രദ്ധ എന്നാ ഭാര്യയിൽ അനേകം പുത്രന്മാർ ജനിച്ചു. അവരിൽ യമൻ ,യമി,അശ്വനീകുമാരൻ ,രേവന്തൻ, സുദ്യുമ്നൻ ,ഇക്ഷ്വാകു ,നൃഗൻ ,ശര്യാതി ,ദിഷ്ടൻ ,ധൃഷ്ടൻ,കരൂഷൻ എന്നിവർ പ്രമുഖരായിരുന്നു.

ആദിത്യന്മാർ ,വസുക്കൾ ,രുദ്രന്മാർ എന്നിവരാണ് ഈ മന്വന്തരത്തിലെ ദേവന്മാർ . അയോദ്ധ്യ ഭരിച്ചിരുന്ന സൂര്യവംശ രാജാക്കന്മാരുടെ ആദിപുരുഷനും വൈവസ്വത മനുവാണ്

"https://ml.wiktionary.org/w/index.php?title=വൈവസ്വതൻ&oldid=425375" എന്ന താളിൽനിന്ന് ശേഖരിച്ചത്