സംവാദം:മച്ചിനൻ

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

അക്ഷരത്തെറ്റല്ലേ? അല്ലെങ്കിൽ, ഇങ്ങനെയും പ്രയോഗമുണ്ടോ? --Vssun (സംവാദം) 05:18, 26 നവംബർ 2012 (UTC)[മറുപടി]

മച്ചുനൻ എന്നാണ് കേട്ടിട്ടുള്ളത് ബിനു (സംവാദം) 09:13, 27 നവംബർ 2012 (UTC)[മറുപടി]

അക്ഷരത്തെറ്റല്ല. മച്ചിനൻ ആണ് തമിഴിൽ കൂടുതലും. ഇകാരം ലഘൂകരിക്കപ്പെട്ടാണ് മച്ചുനനായത്. brother-in-law എന്നാണ് തമിഴർക്ക് 'മുക്കിയ' അർത്ഥം . നമുക്ക് അളിയനെന്നല്ലേ കൂടുതൽ പ്രയോഗം (സ്ത്രീ: നാത്തൂനും). മച്ചിനൻ, മച്ചിനിയൻ എന്നൊക്കെ മലയാളികളും ഉപയോഗിക്കാറുണ്ട് എന്നാണ് ധാരണ. മച്ചാൻ, മച്ചമ്പി എന്നൊക്കെ സമാനാർത്ഥത്തിലുണ്ടായിരുന്ന പദങ്ങളാണ്. സ്ത്രീലിംഗം മച്ചുനത്തി കൂടാതെ മച്ചിനി, മച്ചിനിച്ചി എന്നിവയും ഉപയോഗിക്കുന്നുണ്ട്. മൈഥുനശബ്ദത്തിൽനിന്നാകാം ഉല്പത്തി. --തച്ചന്റെ മകൻ 16:07, 27 നവംബർ 2012 (UTC)
നന്ദി. --Vssun (സംവാദം) 17:11, 27 നവംബർ 2012 (UTC)[മറുപടി]

അതു തമിഴിൽ,ഇതു മലയാളം നിഘണ്ടുവല്ലേ? മലയാളത്തിൽ ഈ പദത്തിന്റെ ലിഖിതരൂപം മച്ചുനൻ തന്നെയാണ്.

അയലാവറുത്തതുണ്ട് കരിമീൻ പൊരിച്ചതുണ്ട്--

ഉണ്ണാൻ വാ മച്ചുനനേ-- ഈ സിനിമാഗാനം കേട്ടിട്ടില്ലേ?

പിന്നെ, മച്ചുനനും അളിയനും എല്ലായിടത്തും ഏകാർത്ഥകങ്ങളല്ല;മാതാവിന്റെയോ പിതാവിന്റെയോ സഹോദരസന്തതിയാണ് മച്ചുണൻ.സഹോദരീഭർത്താവ് അല്ലെങ്കിൽ ഭാര്യാസഹോദരനല്ല. ബിനു (സംവാദം) 09:26, 4 ഡിസംബർ 2012 (UTC)[മറുപടി]

"https://ml.wiktionary.org/w/index.php?title=സംവാദം:മച്ചിനൻ&oldid=343569" എന്ന താളിൽനിന്ന് ശേഖരിച്ചത്