ദർശനം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ദർശനം
- പദോൽപ്പത്തി: (സംസ്കൃതം)
- കാണല്, കാഴ്ച, നോക്കല്;
- കണ്ടറിയല്, ഭാവനയില്കാണല്, അനുഭവിച്ചറിയല്;
- പ്രപഞ്ചത്തെ കണ്ടെത്തല്, ഏകവും പരമവുമായ സത്യത്തിന്റെ ബഹി:സ്ഫുരണമെന്ന നിലയില് പ്രപഞ്ചത്തെ അറിയല്, അപ്രകാരം പ്രപഞ്ചത്തെ വ്യാഖ്യാനിക്കല്;
- തത്ത്വശാസ്ത്രം, പ്രപഞ്ചയാഥാർഥ്യങ്ങളുടെ സമഗ്രവും യുക്തി സഹവുമായ വിശദീകരണം, അപ്രകാരം വിശദീകരിക്കുന്നതിന് അടിസ്ഥാനമായിവർത്തിക്കുന്ന സവിശേഷമായ ഒരു കണ്ടെത്തലോ വീക്ഷണഗതിയോ;
- കണ്ണാടി, ദർപ്പണം;
- കണ്ണ്;
- വീടിന്റെയും മറ്റും കാഴ്ചപ്പുറം, മുൻവശം ഏതുദിശയിലേയ്ക്കു തിരിഞ്ഞിരിക്കുന്നു എന്നത്;
- കാഴ്ചദ്രവ്യം;
- ദിക്ക്, ദിശ;
- ഒരു ഉപനിഷത്ത്;
- ധർമം