തട
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]തട
- തടസ്സം, ചെറുക്കല്‍;
- അടി വെട്ട് കുത്ത് മുതലായവ തടുക്കുന്ന അടവ്;
- ത്രാസ്സിന്റെ തണ്ട്;
- സാധനങ്ങള്‍ മറിഞ്ഞോ ഉരുണ്ടോ പോകാതിരിക്കാൻ കൊള്ളിച്ചുവയ്ക്കുന്ന അട, ഇലവച്ചു കഞ്ഞികുടിക്കാൻ ഓലക്കാല് വാഴപ്പോള മുതലായവകൊണ്ടുണ്ടാക്കി വയ്ക്കുന്ന വളയം;
- തവണ;
- വാഴയുടെ തണ്ട്;
- ചേന ചേമ്പ് മുതലായ ചില ചെടികളുടെ ഇലത്തണ്ട്;
- ചേമ്പിന്റെയും വാഴയുടെയും തായ്ക്കിഴങ്ങ്;
- താങ്ങ്;
- തടികയറ്റിവച്ച് അറുക്കാനുള്ള ഇഴ;
- പുകയിലഞ്ഞെട്ട്;
- വിരോധം;
- വരമ്പ്; കൊയ്ത കതിരിന്റെ ഒരു കറ്റ; മൃഗങ്ങളുടെ ഗർഭം; മൃഗങ്ങളുടെ ഇണചേരല്‍; പട്ടട; ചരിവ്, തീരം