ക്രമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ക്രമം

പദോൽപ്പത്തി: (സംസ്കൃതം)
 1. മുറ, പൂർവാപരസംബന്ധമായ നിയമം, രീതി, കുഴപ്പമില്ലായ്മ;
 2. വേദം ചൊല്ലുന്ന രീതികളിൽ ഒന്ന്;
 3. ന്യായമായത്, മര്യാദപ്രകാരം ഉള്ളത്;
 4. നീതി;
 5. ഇന്നത് ഇന്നപ്രകാരം ചെയ്യണമെന്ന ശാസ്ത്രോക്തവിധി;
 6. ആചാരം, മര്യാദ, നടപ്പ്, രീതി;
 7. പിടി;
 8. നാടകത്തിലെ ഗർഭസന്ധിയുടെ പതിമൂന്നംഗങ്ങളിലൊന്ന്;
 9. ഒരു അലങ്കാരം;, ഉപമയുടെ ഒരു വകഭേദം;
 10. ഭംഗിയുള്ള അവസ്ഥ;
 11. അടി, ചുവട്, നടത്ത;
 12. ചലനം, ഗതി;
 13. (മൃഗങ്ങളുടെ) ആക്രമത്തിനൊരുങ്ങിയ നിലയോ ഭാവമോ; പാരമ്പര്യം, പിന്തുടർച്ച; ഒരുക്കം, തയാറെടുപ്പ്; തുടക്കം; ശക്തി. (പ്ര.) ക്രമം കെടുക = മര്യാദ കൈവിടുക. ക്രമം തെറ്റുക = മുറതെറ്റുക, ശരിയായവിധം അല്ലാതായിത്തീരുക. ക്രമപ്പെടുക = മുറപ്രകാരമാവുക, ക്രമത്തിലാവുക, ചട്ടപ്രകാരമാവുക, നിയന്ത്രിക്കുക. ക്രമവിരുദ്ധം = വേണ്ടതരത്തിലല്ലാത്തത്
"https://ml.wiktionary.org/w/index.php?title=ക്രമം&oldid=553038" എന്ന താളിൽനിന്ന് ശേഖരിച്ചത്