കുത്തക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കുത്തക
- ഏതെങ്കിലും വിഭവത്തിന്റെ ഉത്പാദനത്തിനോ സംസ്കരണത്തിനോ വിപണത്തിനോ പ്രത്യേകഭൂഭാഗം കൃഷിചെയ്യുന്നതിനോ ഒരുവ്യക്തിക്കോ സംഘടനയ്ക്കോ ഉള്ള പ്രത്യേകമായ അവകാശം, പൂർണാവകാശം. (പ്ര) കുരുമുളകുകുത്തക (ആലങ്കാരികമായും പ്രയോഗം. ഉദാഃ രാഷ്ട്രീയം ആരുടെയും കുത്തകയല്ല = ആർക്കും പ്രത്യേകിച്ച് അവകാശപ്പെട്ടതല്ല);
- പൂർണാവകാശം കയ്യടക്കിയിട്ടുള്ള വ്യക്തിയോ സംഘടനയോ;
- വ്യവസായമോ കച്ചവടമോ കൃഷിയോ നടത്തുന്നതിനും സാധനങ്ങൾ ഏൽപ്പിക്കുന്നതിനും ഉള്ള കരാറ്, ഉടമ്പടി;
- കരാർപ്രകാരം കുത്തകയ്ക്കുനൽകേണ്ട നികുതി