കാത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കാത്

  1. കേൾക്കുന്നതിനു സഹായിക്കുന്ന അവയവം (ശ്രവണേന്ദ്രിയം, ചെവി, ശ്രവണചർമം, അന്തശ്ശ്രോത്രേന്ദ്രിയം എന്നു ചെവിക്കു മൂന്നു ഭാഗങ്ങൾ. കാതുകേൾക്കാന്വയ്യ എന്നിടത്തു ഉള്ളിലുള്ള ശ്രോത്രേന്ദ്രിയത്തേയും, കാതുകുത്തി എന്നിടത്തു പുറംചെവിയെയുമാണ് കുറിക്കുന്നത്). (പ്ര) കാതടയുക = കേൾക്കാതായിത്തീരുക. കാതിൽപ്പെടുക,-വീഴുക = ചെവിയിൽ എത്തുക, കേൾക്കുക. കാതോടിടഞ്ഞമിഴി = കാതോളം നീണ്ടകണ്ണുള്ളവൾ, സുന്ദരി;
  2. കാതോളം നീണ്ടകണ്ണ്. കാതുകടിക്കുക = രഹസ്യം പറയുക, ഏഷണിപറയുക. കാതുകൊടുക്കുക = ശ്രദ്ധിച്ചുകേൾക്കുക;
  3. പാത്രങ്ങളുടെ കൈപ്പിടി, കുഴ (ചെമ്പ്, ഉരുളി, വാർപ്പ്, ഭരണി മുതലായപാത്രങ്ങളുടെ ഇരുവശത്തും പിടിക്കുന്നതിനുവേണ്ടി കാതിന്റെ ആകൃതിയിൽ ഉണ്ടാക്കിയിട്ടുള്ളത്);
  4. സൂചിയുടെ ദ്വാരം;
  5. പുകയിലയിൽ തണ്ടിനു സമീപമുള്ള ഭാഗം, ഉദാ: പുകയിലക്കാത്
  1. ശബ്ദങ്ങൾ കേൾക്കുന്നതിനു സഹായിക്കുന്ന അവയവം, ചെവി
  2. ഈ അവയവത്തിന്റെ ഭാഗങ്ങളിലൊന്ന് - ചെവിക്കുട, ശ്രവണചർമ്മം
  3. പാത്രങ്ങളുടെ രണ്ടു ഭാഗത്തായി ഉണ്ടാക്കുന്ന നീളം കുറഞ്ഞ പിടി. ഉദാ: ചീനച്ചട്ടിയുടെ കാത്

ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]

ഫലകം:പച്ചമലയാളം

"https://ml.wiktionary.org/w/index.php?title=കാത്&oldid=482746" എന്ന താളിൽനിന്ന് ശേഖരിച്ചത്