Jump to content

കരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കരണം

പദോൽപ്പത്തി: (സംസ്കൃതം)
  1. ചെയ്യൽ, പ്രവൃത്തിക്കൽ, അനുഷ്ഠിക്കൽ;
  2. ഉപകരണം;
  3. ഉപകരിക്കുന്ന അവയവം, ജ്ഞാനേന്ദ്രിയം;
  4. പ്രമാണം, ഉടമ്പടി, അധാരം, പ്രമാണരേഖ;
  5. (വ്യാകരണം) ക്രിയയിൽ കർത്താവിന് ഉപകരണമായ കാരകം;
  6. ശരീരം;
  7. പ്രവൃത്തി;
  8. ജോനകനാരകം;
  9. ഛേദനത്തിനുള്ള ഉപകരണം;
  10. പരമാത്മാവ്;
  11. ഒരു യോഗാസനം;
  12. ഒരു രതിബന്ധം;
  13. (ജ്യോ.) ദിവസത്തിന്റെ (തിഥിയുടെ) ഒരു ഭാഗം; (സംഗീതം) ഒരു താളം, = കരണയതി; (നാട്യ.) ശരീരത്തിന്റെ നിലയനുസരിച്ച് കൈകാലുകൾ വേണ്ടവിധം ചേർത്തുവയ്ക്കൽ

കരണം

പദോൽപ്പത്തി: <(സംസ്കൃതം) കർണ
  1. ചെകിട്. താരത. കരണക്കുറ്റി; (പ്ര.) കരണം മറിയുക = തലകുത്തിമറിയുക, ദേഹം കീഴ്മേലാക്കി മുമ്പോട്ടോപിമ്പോട്ടോ മറിയുക; എരണം കെട്ടവൻ കരണം മറിഞ്ഞാൽ കഴുത്തൊടിയും (പഴഞ്ചൊല്ല്);
  2. ബുദ്ധിമുട്ടുക
"https://ml.wiktionary.org/w/index.php?title=കരണം&oldid=403809" എന്ന താളിൽനിന്ന് ശേഖരിച്ചത്