ഉപയോക്താവിന്റെ സംവാദം:Adithyak1997

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്‌കാരം Adithyak1997!,


വിക്കിനിഘണ്ടുവിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. ഒരു നല്ല വിക്കിനിഘണ്ടു അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- Jacob.jose (സംവാദം) 20:00, 1 ഓഗസ്റ്റ് 2020 (UTC)

കാര്യനിർവാഹക നാമനിർദേശം[തിരുത്തുക]

ആദിത്യ, വിക്കിനിഘണ്ടുവിൽ സജീവ കാര്യനിർവാഹകരുടെ ആവശ്യമുണ്ട് എന്ന് ഒരുപക്ഷേ ബോധ്യമായിട്ടുണ്ടാവുമല്ലോ. ഇവിടെ പ്രസ്തുത ഉത്തരവാദിത്വം ഏറ്റെടുത്താൽ നിഘണ്ടുവിന് വളരെ സഹായകമാവും. ഇവിടെയുള്ള നാമനിർദേശം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --Jacob.jose (സംവാദം) 20:11, 1 ഓഗസ്റ്റ് 2020 (UTC)

Jacob.jose വളരെ നന്ദി. അംഗീകരിച്ചിട്ടുണ്ട്. Adithyak1997 (സംവാദം) 20:17, 1 ഓഗസ്റ്റ് 2020 (UTC)

പുതിയ മാറ്റങ്ങൾ സംശോധനം[തിരുത്തുക]

ആദിത്യ,

ഇവിടെ സമീപകാലമാറ്റങ്ങളിൽ, ലോഗിൻ ചെയ്യാത്തവർ ചെയ്യുന്ന തിരുത്തലുകൾ ഇടയ്ക്കിടയ്ക്ക് സംശോധനം ചെയ്താൽ നശീകരണപ്രവർത്തനങ്ങളോ പുതുമുഖങ്ങളുടെ പരീക്ഷണങ്ങളോ എളുപ്പത്തിൽ കണ്ടെത്താൻ സാധിച്ചേക്കും. --Jacob.jose (സംവാദം) 20:44, 12 ഓഗസ്റ്റ് 2020 (UTC)

യഥാർത്ഥത്തിൽ ഞാൻ ഇവ നോക്കാറുണ്ട്. കോളേജിലെ ഓൺലൈൻ ക്ലാസുകൾ മൂലമുള്ള പണികൾ ഉള്ളതിനാലാണ് ഇവിടെ നോക്കാൻ സമയം കിട്ടാത്തത്. മലയാളം വിക്കിയിലും ഇംഗ്ലീഷിലും ഈ വിഭാഗം ഞാൻ നോക്കാറുണ്ട്. Adithyak1997 (സംവാദം) 17:55, 13 ഓഗസ്റ്റ് 2020 (UTC)
സമയം കിട്ടാത്തതിൽ വിഷമിക്കേണ്ട.. :) കാര്യനിർവാഹകജോലികൾ പലതും വൃത്തിയാക്കലുകളാണ്. പലതും ആലോചിച്ചു ശരിയാക്കുമ്പോൾ നേരത്തെ, കാര്യനിർവാഹകനാവുന്നതിനു മുമ്പ്, ചെയ്തിരുന്ന അത്രയും തിരുത്തലുകളൊന്നും ഒരുപക്ഷേ വരുത്താൻ സാധിച്ചെന്നു വരില്ല. അതിൽ കുറ്റബോധമൊന്നും പാടില്ല..  :) --Jacob.jose (സംവാദം) 04:10, 15 ഓഗസ്റ്റ് 2020 (UTC)