ഇന്റെ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

  1. മാവിനുടയ, മാവിനുടെ, മാവിൻടെ, മാവിന്റെ എന്നപോലെ പരിണാമം. (വ്യാക) '' എന്ന ഇടനിലചേർന്ന സംബന്ധികാവിഭക്തി പ്രത്യയം. സ്വരാന്തശബ്ദങ്ങളോട് സാധാരണ 'ഇന്റെ' ചേരാറില്ല. 'ഉടെ' ചേർന്നാണ് അവയുടെ രൂപം. ഉദാ: കുടയുടെ, ഉറിയുടെ. 'സ്ത്രീയിന്റെ' എന്നപോലെയുള്ള രൂപം ചുരുക്കമായി കാണാം. '' കാരാന്ത ശബ്ദത്തോട് 'വ്' ചേർന്ന് അതിനുമേൽ 'ഇന്റെ' ചേരും. ഉദാ: പുഴുവിന്റെ. സാധാരണ സംവൃത ''കാരയുക്തമായ വ്യഞ്ജനാന്തശബ്ദത്തോട് 'ഇൻ' ചേർന്നു രൂപം. ഉദാ: കൊക്കിന്റെ, തെങ്ങിന്റെ. '' എന്ന് അവസാനിക്കുന്ന ശബ്ദത്തോട് ഇടനിലയായ 'ഇൻ' കൂടാതെ 'റെ' എന്നുമാത്രം ചേരും. ഉദാ: അവന്റെ, ഇവന്റെ, എന്റെ, തന്റെ, നിന്റെ, കൊല്ലന്റെ, പറയന്റെ ഇത്യാദി. ''അന്ത്യശബ്ദത്തോടും ചുരുക്കമായി ഇടനിലയായ 'ഇൻ' ചേർന്ന രൂപം കാണാം. ഉദാ: മാനിന്റെ, മീനിന്റെ. അനുസ്വാരത്തിൽ അവസാനിക്കുന്ന ശബ്ദത്തോടു ചേരുമ്പോൾ 'ത്ത്' എന്ന് ആദേശം ചേർന്നുരൂപം. ഉദാ: കുളത്തിന്റെ (കുളം-ഇന്റെ), മരത്തിന്റെ ഇത്യാദി. 'യ്' എന്ന് അവസാനിക്കുന്ന ശബ്ദങ്ങളോട് അധികമായും 'ഉടെ' ചേരും. അവയോട് 'ന്റെ' ചേരുന്നത് സാധാരണരീതിക്ക് അസുന്ദരം. ഉദാ: കയ്യുടെ, തയ്യുടെ. കയ്യിന്റെ, തയ്യിന്റെ എന്നും കാണാം. ചില്ലുകളിൽ അവസാനിക്കുന്ന ശബ്ദങ്ങൾക്ക് ഉദാ: (എൻ)-കണ്ണിന്റെ; ('' പറഞ്ഞുകഴിഞ്ഞു); ()-മോരിന്റെ, കാറിന്റെ; ()-പാലിന്റെ; (എൽ)-വാളിന്റെ. ഇത്തരം പദങ്ങളും സംവൃത ''കാരാന്തങ്ങളായി ഗണിച്ചാൽമതി. 'ഉടെ' നോക്കുക
"https://ml.wiktionary.org/w/index.php?title=ഇന്റെ&oldid=267369" എന്ന താളിൽനിന്ന് ശേഖരിച്ചത്